Blog

  • പറ്റിക്കപ്പെടാതിരിക്കാൻ പുതിയ വഴി : ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല

    പറ്റിക്കപ്പെടാതിരിക്കാൻ പുതിയ വഴി : ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല

    ഫോണിൽ വിളിക്കുന്നവരുടെ പേര്അ റിയാതെ വന്നാൽ വളരെ വലിയ വിപത്താണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പലതരം സാഹചര്യങ്ങളിലൂടെ യും നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് സാങ്കേതിക വിദഗ്ധർ.


    ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ (കെവൈസി) പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.


    അതായത് ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) യിൽ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിർദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്.

    എപ്പോൾ നടപ്പിലാക്കും?

    ഇതു സംബന്ധിച്ച കൂടിയാലോചന ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയർമാൻ പി.ഡി. വഗേലയും പറഞ്ഞു. ട്രായി നേരത്തേ തന്നെ സമാനമായ രീതിയിൽ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

    അതേസമയം ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക.

    എന്നാൽ ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക എന്നത് വലിയ മാറ്റമാണ് കൊണ്ടുവരിക.

    ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഈ നീക്കം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

    ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതായേക്കും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിയാത്ത നമ്പറിൽ നിന്ന് വിളിവന്നാൽപോലും ആളെ മനസിലാക്കി വേണമെങ്കിൽ കോൾ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.

    ശല്യമാകുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു.

  • അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തീപ്പിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോബോട്ടുകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ഭരണകൂടം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി രണ്ട് റോബോട്ടുകള്‍ രംഗത്തിറക്കി. അതേ സമയം വീതിയില്ലാത്തെ വഴികളിലൂടെയും സംഭരണ ശാലകളിലും കാടുകളിലുമെല്ലാം സഞ്ചരിച്ച് തീയണക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട് പോവുന്നത് അപകരമായ ഓയില്‍, കെമിക്കല്‍ ഫാക്ടറികളിലും മറ്റും ഈ റോബോട്ടുകള്‍ ഉപയോഗിക്കാനാവും. റിമോട്ട് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വലിയ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ചെന്നെത്താന്‍ സാധിക്കാത്ത സങ്കീര്‍ണമായ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

    ഇന്ത്യയില്‍ ആദ്യമായാണ് അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി ഇത്തരം റോബോട്ടുകള്‍ അവതരിപ്പിക്കുന്നത് എന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പുറഞ്ഞു. റോബോട്ടിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവില്‍ രണ്ട് റോബോട്ടുകളാണ് എത്തിച്ചിട്ടുള്ളത്. കൂടുതല്‍ റോബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 2400 ലിറ്റര്‍ വെള്ളം പുറത്തേക്ക് പ്രവഹിപ്പിക്കാന്‍ സാധിക്കും വിധം സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തി റോബോട്ടിനുണ്ട്. വെള്ളം എങ്ങനെ പ്രവഹിപ്പിക്കണം എന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. 300 മീറ്റര്‍ അകലത്ത് നിന്ന് ഇത് നിയന്ത്രിക്കാനാവും. തീയും പുകയും ചൂടും റോബോട്ടിനെ ബാധിക്കില്ല.

    റോബോട്ടുകള്‍ക്ക് പടികള്‍ കയറിപ്പോവാനും സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനാവും. ഇതിന് മുന്നില്‍ സ്ഥാപിച്ചിടുള്ള ക്യാമറയും സെന്‍സറും ഉപയോഗിച്ച് തീയുള്ള ഇടം തിരിച്ചറിഞ്ഞ് വെള്ളമടിക്കാന്‍ റോബോട്ടിനാവും. ക്യാമറ ഉപയോഗിച്ച് തീപ്പിടിച്ച സ്ഥലത്തെ അവസ്ഥ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പുറത്തുള്ള ടാങ്കറുകളില്‍ നിന്ന് വലിച്ച പൈപ്പിലൂടെയാണ് റോബോട്ടിലേക്ക് വെള്ളമെത്തുക. റോബോട്ട് ചൂടാവാതിരിക്കുന്നതിന് ഒരു വെന്റിലേഷന്‍ ഫാനും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഡല്‍ഹി ഫയര്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.

  • ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക, നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്

    ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക, നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്

    പണം തട്ടുന്ന സംഘം ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്എംഎസ് വന്നാല്‍ പ്രതികരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്എംഎസ് ആണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്എംഎസ് എത്തുന്നത് ഇങ്ങനെയാണ്.
    Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking’

    പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണിത്. എസ്ബിഐ ഉപയോക്താക്കളോട് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനാണ് പിഐബിയും ആവശ്യപ്പെടുന്നത്. തട്ടിപ്പുകാര്‍ ഇത്തരം അലേര്‍ട്ടുകള്‍ എസ്എംഎസുകളിലൂടെ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കള്‍ക്ക് പിഐബി മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം ബാങ്കിങ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ report.phishin[email protected] എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, ബാങ്ക് ഉടനടി നടപടിയെടുക്കും.

    വ്യാജ സന്ദേശങ്ങളും മാല്‍വെയര്‍ ലിങ്കുകളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. നേരത്തേ, എസ്ബിഐ ഉപയോക്താക്കളോട് ബാങ്കിങ് വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കില്‍ ക്ലിക്കുചെയ്തും തട്ടിപ്പ് നടത്തിയിരുന്നു. ജനങ്ങള്‍ ഈ മുന്നറിയിപ്പ് സ്വീകരിച്ച് ജാഗ്രതയായിരിക്കുക.

  • രാജ്യാന്തര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി; ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക?

    രാജ്യാന്തര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി; ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക?

    സാങ്കേതിക വിദ്യയിലെ പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് വിവിധ കമ്പനികള്‍. വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന രാജ്യാന്തര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്.

    യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനീഷ്യ, ഇറ്റലി, ഓസ്‌ട്രേലിയ, തയ്ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5,999 രൂപ വരെയുള്ള രാജ്യാന്തര റോമിങ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്.
    വി പോസ്റ്റ് പെയ്ഡിലുള്ള ‘ഓള്‍വെയ്‌സ് ഓണ്‍’ സൗകര്യം വഴി സബ്‌സ്‌ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്‌സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2,999 രൂപയുടെ വി രാജ്യാന്തര റോമിങ് ഫ്രീ പാക്ക് ലഭിക്കും.

  • ആപ്പിള്‍ പെന്‍സിലിനു മാറ്റം വന്നേക്കുമെന്ന് സൂചന

    ആപ്പിള്‍ പെന്‍സിലിനു മാറ്റം വന്നേക്കുമെന്ന് സൂചന

    ഐപാഡുകളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോര്‍ട്ട് പുറത്തെത്തി. യുഎസ് പിടിഒ നല്‍കിയ പേറ്റന്റ് ഉപയോഗിച്ച് സ്‌റ്റൈലസ് ഇറക്കുകയാണെങ്കില്‍ അതില്‍ ഒരു ടച് സെന്‍സറും ഉള്‍പ്പെടുത്തും. ഇപ്പോള്‍ സ്റ്റൈലസുകള്‍ സ്‌ക്രീനുകളുടെ പ്രതലത്തില്‍ നടത്തുന്ന ടച്ചിങ് ഇന്‍പുട്ട് അഥവാ ടാക്ടൈല്‍ ഇന്‍പുട്ടാണ് പ്രയോജനപ്പെടുത്തുന്നത്. ആപ്പിള്‍ നര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റൈലസിന്‍ ആളുകള്‍ സ്വാഭാവികമായി പെന്‍സിലില്‍ പിടിക്കുന്ന ഭാഗത്ത് കപാസിറ്റീവ് ടച് സെന്‍സറും ഉള്‍ക്കൊള്ളിക്കും. ഇതുവഴി നല്‍കുന്ന കമാന്‍ഡുകളും സ്‌ക്രീനുകള്‍ക്ക് വായിച്ചെടുക്കാനാകും എന്നതാണ് വിവരം.

    അതേ സമയം ആപ്പിളിന്റെ ഐഒഎസ് 10, 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ താമസിയാതെ വാട്‌സാപ് പ്രവര്‍ത്തിക്കാതെ വന്നേക്കുമെന്ന് വാബീറ്റാ ഇന്‍ഫോ. ഐഒഎസ് 12 മുതലുള്ള ഉപകരണങ്ങളിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ഇതോടെ, ഐഫോണ്‍ 5, 5സി എന്നീ മോഡലുകളില്‍ വാട്‌സാപ് ലഭിക്കാതാകും.

    https://www.pravasiinfo.com/2022/05/30/india-tele-com-companys/
  • ഐഫോണ്‍ 14-ല്‍ വന്‍ മാറ്റങ്ങള്‍; ഏറ്റവും മികച്ച സെല്‍ഫി ക്യാമറയോ, അത്ഭുതം

    ഐഫോണ്‍ 14-ല്‍ വന്‍ മാറ്റങ്ങള്‍; ഏറ്റവും മികച്ച സെല്‍ഫി ക്യാമറയോ, അത്ഭുതം

    ഐഫോണ്‍ 14 സീരീസില്‍ വന്‍ മാറ്റങ്ങള്‍. മികച്ച ക്യാമറയായിരിക്കും ഉണ്ടാവുക. ഐഫോണ്‍ 13 സീരീസിലുള്ള സെല്‍ഫി ക്യാമറയെക്കാള്‍ മുന്നിരട്ടി വില വരുന്നതാണ് അടുത്ത സീരീസിലെ ക്യാമറ എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. അതായത് പുതിയ സെന്‍സറിനെ ഒരു ഹൈ-എന്‍ഡ് ക്യാമറ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് ബില്‍റ്റ്-ഇന്‍ ഓട്ടോഫോക്കസ് ഉണ്ടായിരിക്കും. ഇത് ദക്ഷിണ കൊറിയയിലായിരിക്കും നിര്‍മിക്കുക.

    അതേസമയം, ഇത്തരം ഒരു ക്യാമറ ഐഫോണ്‍ 15 സീരീസില്‍ വരുമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. പക്ഷേ അത് ഐ ഫോണ്‍ 14 ല്‍ തന്നെ എത്തിയിരിക്കുന്നു. ആപ്പിളിന്റെ ഒരു ചൈനീസ് സപ്ലൈ ചെയില്‍ പങ്കാളിയുമായുള്ള ബന്ധം വേര്‍പെടുത്തിയതാണ് പെട്ടെന്നു വരുത്തിയ ഈ മാറ്റത്തിനു പിന്നില്‍. ഇനി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇനോടെക്ക് ആയിരിക്കും ആപ്പിളിനായി പുതിയ ക്യാമറ നിര്‍മിച്ചു നല്‍കുക. ഇതാണ് വിലക്കൂടുതലിന്റെ കാരണങ്ങളിലൊന്ന്. ചൈനീസ് പാര്‍ട്ണറില്‍ നിന്നു വാങ്ങിച്ചാലുണ്ടാകുന്ന ഗുണനിലവാരത്തകര്‍ച്ചയാണ് ആപ്പിളിനെ മാറ്റി ചിന്തിപ്പിച്ചതെന്നും പറയുന്നു. എല്‍ജി ഇനോടെക്കുമായുള്ള കരാര്‍ 2023ലെ ഐഫോണ്‍ 15 സീരീസിനായി ആയിരുന്നു. അതാണിപ്പോള്‍ ഒരു തലമുറ മുന്‍പേ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

    വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അടക്കം പല വിശകലന വിദഗ്ധരും ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറയെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അവയുമായി ഒത്തു പോകുന്നവയാണ്. ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറകള്‍ക്ക് കൂടുതല്‍ ഓട്ടോഫോക്കസ് മികവ് ലഭിക്കും. ഇതിന്റെ ഫെയ്സ്ടൈം കോളുകളും, സെല്‍ഫികളും കൂടുതല്‍ മികവുറ്റതായിരിക്കും. കൂടുതല്‍ വലിയ അപേര്‍ചര്‍ സെല്‍ഫി ക്യാമറയ്ക്കു ലഭിക്കുമെന്നാണ് കുവൊയുടെ പ്രവചനം. സെല്‍ഫി ക്യാമറയുടെ പോര്‍ട്രെയ്റ്റ് മോഡും കൂടുതല്‍ മികവാര്‍ന്നതായിരിക്കും. കുവോയുടെ പ്രവചനത്തില്‍ പറയുന്നത് ഐഫോണ്‍ 14 സീരീസിലുള്ള എല്ലാ ഫോണുകള്‍ക്കും ഇതു ലഭിക്കുമെന്നാണ്. അതേസമയം, നേരത്തേ പ്രചരിച്ച ഊഹാപോഹങ്ങളില്‍ പറഞ്ഞിരുന്നത് പ്രോ വേരിയന്റുകള്‍ക്കു മാത്രമായിരിക്കും പുതിയ മുന്‍ ക്യാമറാ സിസ്റ്റം വരിക എന്നായിരുന്നു.

    https://www.pravasiinfo.com/2022/05/30/india-tele-com-companys/
  • സന്തോഷവാര്‍ത്ത; ഡിജിലോക്കര്‍ പാന്‍കാര്‍ഡും, ലൈസന്‍സുമെല്ലാം ഇനി വാട്സാപ്പില്‍ കിട്ടും

    സന്തോഷവാര്‍ത്ത; ഡിജിലോക്കര്‍ പാന്‍കാര്‍ഡും, ലൈസന്‍സുമെല്ലാം ഇനി വാട്സാപ്പില്‍ കിട്ടും

    വിലപ്പെട്ട രേഖകള്‍ കയ്യില്‍കൊണ്ട് നടക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരമായിരിക്കുകയാണ്. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. സര്‍ക്കാര്‍സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമായി ജനങ്ങള്‍ക്ക് കിട്ടാന്‍ ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍.

    കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്സിനേഷന് ബുക്കുചെയ്യാനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായി ആരംഭിച്ച ‘മൈ ഗവ് ഹെല്‍പ് ഡെസ്‌കി’ലൂടെയാണ് (MyGov Helpdesk) ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുക. എന്നാല്‍ പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പത്ത്-12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയസംവിധാനത്തില്‍ സൗകര്യമൊരുക്കും. ഈസേവനം പ്രയോജനപ്പെടുത്താന്‍ ‘മൈ ഗവ് ഹെല്‍പ്പ്ഡെസ്‌ക്’ നമ്പറായ 9013151515-ല്‍ ബന്ധപ്പെടാം.