Posted By editor1 Posted On

ഐഫോണ്‍ 14-ല്‍ വന്‍ മാറ്റങ്ങള്‍; ഏറ്റവും മികച്ച സെല്‍ഫി ക്യാമറയോ, അത്ഭുതം

ഐഫോണ്‍ 14 സീരീസില്‍ വന്‍ മാറ്റങ്ങള്‍. മികച്ച ക്യാമറയായിരിക്കും ഉണ്ടാവുക. ഐഫോണ്‍ 13 സീരീസിലുള്ള സെല്‍ഫി ക്യാമറയെക്കാള്‍ മുന്നിരട്ടി വില വരുന്നതാണ് അടുത്ത സീരീസിലെ ക്യാമറ എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. അതായത് പുതിയ സെന്‍സറിനെ ഒരു ഹൈ-എന്‍ഡ് ക്യാമറ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് ബില്‍റ്റ്-ഇന്‍ ഓട്ടോഫോക്കസ് ഉണ്ടായിരിക്കും. ഇത് ദക്ഷിണ കൊറിയയിലായിരിക്കും നിര്‍മിക്കുക.

അതേസമയം, ഇത്തരം ഒരു ക്യാമറ ഐഫോണ്‍ 15 സീരീസില്‍ വരുമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. പക്ഷേ അത് ഐ ഫോണ്‍ 14 ല്‍ തന്നെ എത്തിയിരിക്കുന്നു. ആപ്പിളിന്റെ ഒരു ചൈനീസ് സപ്ലൈ ചെയില്‍ പങ്കാളിയുമായുള്ള ബന്ധം വേര്‍പെടുത്തിയതാണ് പെട്ടെന്നു വരുത്തിയ ഈ മാറ്റത്തിനു പിന്നില്‍. ഇനി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇനോടെക്ക് ആയിരിക്കും ആപ്പിളിനായി പുതിയ ക്യാമറ നിര്‍മിച്ചു നല്‍കുക. ഇതാണ് വിലക്കൂടുതലിന്റെ കാരണങ്ങളിലൊന്ന്. ചൈനീസ് പാര്‍ട്ണറില്‍ നിന്നു വാങ്ങിച്ചാലുണ്ടാകുന്ന ഗുണനിലവാരത്തകര്‍ച്ചയാണ് ആപ്പിളിനെ മാറ്റി ചിന്തിപ്പിച്ചതെന്നും പറയുന്നു. എല്‍ജി ഇനോടെക്കുമായുള്ള കരാര്‍ 2023ലെ ഐഫോണ്‍ 15 സീരീസിനായി ആയിരുന്നു. അതാണിപ്പോള്‍ ഒരു തലമുറ മുന്‍പേ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അടക്കം പല വിശകലന വിദഗ്ധരും ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറയെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അവയുമായി ഒത്തു പോകുന്നവയാണ്. ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറകള്‍ക്ക് കൂടുതല്‍ ഓട്ടോഫോക്കസ് മികവ് ലഭിക്കും. ഇതിന്റെ ഫെയ്സ്ടൈം കോളുകളും, സെല്‍ഫികളും കൂടുതല്‍ മികവുറ്റതായിരിക്കും. കൂടുതല്‍ വലിയ അപേര്‍ചര്‍ സെല്‍ഫി ക്യാമറയ്ക്കു ലഭിക്കുമെന്നാണ് കുവൊയുടെ പ്രവചനം. സെല്‍ഫി ക്യാമറയുടെ പോര്‍ട്രെയ്റ്റ് മോഡും കൂടുതല്‍ മികവാര്‍ന്നതായിരിക്കും. കുവോയുടെ പ്രവചനത്തില്‍ പറയുന്നത് ഐഫോണ്‍ 14 സീരീസിലുള്ള എല്ലാ ഫോണുകള്‍ക്കും ഇതു ലഭിക്കുമെന്നാണ്. അതേസമയം, നേരത്തേ പ്രചരിച്ച ഊഹാപോഹങ്ങളില്‍ പറഞ്ഞിരുന്നത് പ്രോ വേരിയന്റുകള്‍ക്കു മാത്രമായിരിക്കും പുതിയ മുന്‍ ക്യാമറാ സിസ്റ്റം വരിക എന്നായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *