Posted By user Posted On

സ്ട്രോക്ക് സാധ്യത വരാതിരിക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ

പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്.
വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദ സാഹചര്യങ്ങളും നിരന്തരമായി ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും കാരണം ചെറുപ്രായത്തിൽ തന്നെ നിരവധി ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ദിവസവും അത്തരത്തിൽ നിരവധി കേസുകൾ നമ്മൾ കേട്ടു വരുന്നത് ഇന്ന് സാധാരണയാണ്. തങ്ങളുടെ യൗവന നാളുകളിൽ തന്നെ സ്ട്രോക്കിന്റെ സാധ്യതകൾ ഉണ്ടാകുന്നു എന്നതിൻ്റെ നിരവധി കണക്കുകൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം നേരിടുമ്പോൾ അല്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്ത വിതരണത്തിൽ കുറവ് അനുഭവപ്പെടുമ്പോൾ ഒക്കെ ആണ് സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യതകൾ കൂടുന്നത്. ഇത് ജീവൻ അപകടപ്പെടുത്തുന്നതിനു വരെ കാരണമായി മാറാൻ കഴിയുന്ന ഒരവസ്ഥയാണ്.

എന്താണ് സ്ട്രോക്ക്?
തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരുകയും തുടർന്ന് അവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ്. ശാരീരിക ആരോഗ്യം നിലനിർത്താനായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചുകൊണ്ട് നിയന്ത്രണങ്ങൾ വയ്ക്കണം എന്നല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിന് പരിപോഷണവും ഊർജവും ഒക്കെ നൽകുന്നതിന് അനുയോജ്യമായ ഭക്ഷണങ്ങളിലും അനുപാതത്തിലും ഏർപ്പെടണം. നിങ്ങളുടെ തീൻമേശയിൽ നിന്ന് ഉപ്പ് പാത്രം നീക്കം ചെയ്യണം. ഒരുപക്ഷേ നിങ്ങളെ പതിവ് ഭക്ഷണ ശീലത്തിൽ ഉപ്പ് കൂടുതൽ കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് കുറയ്ക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും നട്സുകളും ഒക്കെ ഉൾപ്പെടുത്തുക. ഒരു ദിവസം ഒരു വാഴപ്പഴം വീതം കഴിക്കുന്നത് ഏറ്റവും നല്ലതാണ്. പൊട്ടാസ്യം കൂടുതലായടങ്ങിയിട്ടുള്ള ഇവ സ്ട്രോക്കിനെ അകറ്റി നിർത്താൻ സഹായിക്കും എന്ന് പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *