മലയാളം എഴുതാൻ അറിയില്ലെ? പറഞ്ഞാൽ മതി ഈ ആപ്പ് എഴുതിത്തരും

മലയാളം ടൈപ്പിങ് അറിയാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയാണ് ഈ ആപ്പ്. എല്ലാം പറഞ്ഞാൽ മതി, വ്യക്തമായി ടൈപ്പ് ചെയ്ത് തരും. ഇന്ന് പല മലയാളം ടൈപ്പിങ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിൻറെ പ്രവർത്തനം അത്ര എളുപ്പമല്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ വേണ്ടി വരുന്ന ആപ്പുകളാണ്. അതുകൊണ്ട് തന്നെ പലരും ഇം​ഗ്ലീഷിലും മം​ഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. അതിനായി കുറെ സമയവും വേണ്ടിവരും. ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരമായി കിടിലനൊരു ആപ്പുണ്ട്. മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ്, ഈ ആപ്പിൻറെ സഹായത്തോടുകൂടി മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് ആപ്പിൻറെ ഏറ്റവും വലിയ പ്രത്യേകത.

ഏത് സ്ക്രീനിൽനിന്നും ഈ ആപ്പ് ആക്സസ് ചെയ്യാൻ കഴിയുമെന്നതാണ് സവിശേഷത. ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേ​ഗത്തിൽ മലയാളമാക്കി മാറ്റുന്നു. വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യമായി വരിക.

മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു, ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷനുണ്ട്, മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും, പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റും, ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റും.

DOWNLOAD NOW https://play.google.com/store/apps/details?id=com.mansoor.malayalamvoice

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy