Posted By user Posted On

നിരക്ക് വർധന : ലാഭം കൊയ്ത് ജിയോ

റിലയൻസ് ജിയോ ഇൻഫോകോം ഏപ്രിൽ– ജൂൺ പാദത്തിൽ 4,335 കോടി രൂപ ലാഭം നേടി. കഴിഞ്ഞ ഡീസംബറിൽ നിരക്കു വർധന നടപ്പാക്കിയതും ഉപയോഗം കൂടിയതുമാണ് ലാഭവർധനയ്ക്കു കാരണം. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 24 ശതമാനം വർധനയാണിത്.

ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 175.70 രൂപയാണ്. ത്രൈമാസത്തിലെ പ്രവർത്തന വരുമാനം 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയാണ്.
ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം വയർലൈൻ വിഭാഗത്തിൽ 80 ശതമാനം വിപണി വിഹിതം ജിയോയ്ക്കുണ്ട്. റിലയൻസ് റീട്ടെയിൽ 2061 കോടി രൂപ ലാഭം നേടി. 15,866 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *