Author: christymariya

  • അടിപൊളി മാറ്റം! ഇൻസ്റ്റഗ്രാമിൽ ഇനി മെസ്സേജുകളും പിൻ ചെയ്ത് വെക്കാം, കൂടാതെ ഗ്രൂപ്പ് ചാറ്റിന് ക്യുആർ കോഡും

    അടിപൊളി മാറ്റം! ഇൻസ്റ്റഗ്രാമിൽ ഇനി മെസ്സേജുകളും പിൻ ചെയ്ത് വെക്കാം, കൂടാതെ ഗ്രൂപ്പ് ചാറ്റിന് ക്യുആർ കോഡും

    ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ. സൗഹൃദ സംഭാഷണങ്ങളും ഗ്രൂപ്പ് ചാറ്റുകളും കൂടുതൽ വ്യത്യസ്ത അനുഭവത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോടും മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് വിവർത്തനം ചെയ്യാനും മ്യൂസിക് സ്റ്റിക്കറുകൾ അയക്കാനും കഴിയുന്ന നിരവധി ഫീച്ചറുകളാണ് പുറത്തിറക്കിയത്. മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻസ്റ്റഗ്രാമിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വീഡിയോ കണ്ടൻറുകൾ തന്നെയാണ്. ഇൻസ്റ്റഗ്രാമിലൂടെ ഒരു മിനുട്ട് മാത്രമുള്ള കണ്ടൻറുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായവർ വരെ ഏറെയാണ്. കൂടാതെ സിനിമാ സെലിബ്രിറ്റിക്കൾ, കായിക താരങ്ങൾ തുടങ്ങിയവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. എന്നാൽ ഇൻസ്റ്റഗ്രാം പുറത്തിറക്കിയ പുതിയ ഫീച്ചറുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. മൊത്തത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഡിഎം (ഡയറക്ട് മെസ്സേജ്) അതായത് മെസ്സേജ് സെക്ഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.

    ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കൾ അയക്കുന്ന റീലുകളും മെസ്സേജുകളും പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് ഏറ്റവും ശ്രദ്ധേയം. മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഈ ഉപകാരപ്രദമായ ഫീച്ചർ ലഭ്യമാവും. ഏത് മെസ്സേജ് ആണോ പിൻ ചെയ്ത് വെക്കേണ്ടത്, അത് ഹോൾഡ് ചെയ്താൽ പിൻ എന്ന ഒപ്ഷൻ വരികയും പിൻ ചെയ്ത് വെക്കാൻ കഴിയുകയും ചെയ്യും. അതുപോലെ പുതുതായി വന്ന മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് മെസ്സേജുകൾ സ്വന്തം ഭാഷയിലേക്ക് മാറ്റാൻ കഴിയുന്ന ട്രാൻസിലേഷൻ ഒപ്ഷൻ. മറ്റു ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഇൻസ്റ്റഗ്രാമിലെ മെസ്സേജ് വിൻഡോയിൽ നിന്നുകൊണ്ട് തന്നെ മെസ്സേജുകൾ ട്രാൻസിലേറ്റ് ചെയ്യാം. ഏത് മെസ്സേജ് ആണോ ട്രാൻസിലേറ്റ് ചെയ്യേണ്ടത് അത് ഹോൾഡ് ചെയ്ത് പിടിച്ചാൽ ട്രാൻസിലേഷൻ ഒപ്ഷൻ ലഭിക്കും. ഇതര ഭാഷകൾ സംസാരിക്കുന്നവരോട് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോഡ് കൊണ്ടുവന്നതാണ് മറ്റൊരു ഫീച്ചർ. ഗ്രൂപ്പ് ചാറ്റിൽ ആരെങ്കിലും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രൂപ്പ് തുറന്ന് മുകളിലെ ഗ്രൂപ്പ് നെയിമിൽ ടാപ് ചെയ്യുക. അവിടെ invite link എന്ന ഒപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് ഒപ്ഷനും ലഭിക്കും. ഇത് സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയക്കാൻ കഴിയും. ഈ ക്യുആർ കോഡ് ഉപയോഗിച്ച് അവർക്ക് ഗ്രൂപ്പ് ചാറ്റിൽ പ്രവേശിക്കാനും കഴിയും. ഏറ്റവും രസകരമായ ഫീച്ചറാണ് മ്യൂസിക് സ്റ്റിക്കർ. ഇൻസ്റ്റഗ്രാം മെസ്സേജ് ഒപ്ഷനിൽ നിന്ന് പുറത്തുപോകാതെ സുഹൃത്തുക്കൾക്ക് മ്യൂസിക് അയക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.

  • പരസ്യം കാണാൻ വയ്യേ? എങ്കിൽ ഇതാ യുട്യൂബിൽ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വരുന്നു

    പരസ്യം കാണാൻ വയ്യേ? എങ്കിൽ ഇതാ യുട്യൂബിൽ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വരുന്നു

    യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമാണ് പരസ്യങ്ങൾ. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യുട്യൂബ് തയ്യാറായിരിക്കുന്നത്. നിലവിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷനിലൂടെ യുട്യൂബ് പ്രക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന് എന്നാണ് ‘ദി വെർജ്’ നൽകുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് പറയുന്നു.

    എന്നാൽ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് ആഡ് ഫ്രീ സ്ട്രീമിങ്, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യുട്യൂബ് മ്യൂസിക്കിലെ ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം. പ്ലാനുകളിൽ യുട്യൂബ് വില വർധിപ്പിച്ചതോടെ പരസ്യങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബ്ലൂബർഗ് മാർഗ് ഗുർമൻ എന്ന ഉപയോക്താവിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വില പ്രതിമാസം 8.99 ഡോളറും, യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ വില 16.99 ഡോളറുമാണ്. പുതിയ പ്ലാനിന്റെ വില പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ 50 ശതമാനം കുറവായിരിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വാർഷിക സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് നിലവിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

    2021ലാണ് പ്രീമിയം ലൈറ്റ് യുട്യൂബ് പരീക്ഷിക്കാനാരംഭിച്ചത്. യൂറോപ്യൻ വിപണി ലക്ഷ്യമിട്ടായിരുന്നു യുട്യൂബിന്റെ ആദ്യനീക്കം. പിന്നീട് ജർമ്മനി, തായ്‌ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ കൂടി യുട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുകയായിരുന്നു. പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ ഇന്ത്യയിൽ ലഭ്യമാകുമോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും തന്നെയില്ല. പ്രതിമാസം 149 രൂപയാണ് ഇന്ത്യയിൽ സാധാരണ പ്രീമിയം പ്ലാനിന്റെ നിലവിലെ വില വരുന്നത്. അതിനാൽ തന്നെ യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഏകദേശം 75 രൂപയ്ക്ക് ലഭ്യമാകാകും. മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റിലൂടെ ലഭിക്കുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കത്തിലും ഹ്രസ്വ വീഡിയോകളിലും നാമ മാത്രമായി പരസ്യങ്ങൾ കാണാനാകും. അതേസമയം, പ്രീമിയം ലൈറ്റ് വരിക്കാർക്ക് യൂട്യൂബ് മ്യൂസിക്കിൽ ഓഫ്‌ലൈൻ ഡൗൺലോഡുകൾ, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല എന്ന പോരായ്മ കൂടി ഇതിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ എത്തിയാൽ മറ്റു രാജ്യങ്ങളിലെ പോലെ തന്നെ കുറഞ്ഞ പരസ്യത്തിൽ യൂട്യൂബിൽ വീഡിയോകാൾ കാണാൻ ഇന്ത്യയിൽ ഉള്ളവർക്കും കഴിയും.

  • കേട്ടുകൊണ്ടിരിക്കാൻ സമയമില്ലേ? എങ്കിൽ ഇനി വാട്സ്ആപ്പ് വോയിസ് മെസ്സേജ് ടെക്‌സ്റ്റ് ആക്കാം

    കേട്ടുകൊണ്ടിരിക്കാൻ സമയമില്ലേ? എങ്കിൽ ഇനി വാട്സ്ആപ്പ് വോയിസ് മെസ്സേജ് ടെക്‌സ്റ്റ് ആക്കാം

    പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്ക് കാര്യങ്ങൾ ഏറ്റവും വേഗത്തിലാക്കുകയാണ് വാട്സ്ആപ്പ്. വോയിസ് മെസേജ് വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് രൂപത്തിലാക്കി ഉപഭോക്താക്കളുടെ മനസിൽ കൂടുതൽ ഇടംപിടിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ അപ്‌ഡേഷൻ വാട്സ്ആപ്പ് കൊണ്ടു വന്നിരിക്കുന്നത്. ഇനി നിങ്ങൾ തിരക്കേറിയ സ്ഥലത്തോ മീറ്റിങ്ങിലോ ആയ സന്ദർഭങ്ങളിലാണെങ്കിൽ വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുമ്പോൾ ഇനി നിങ്ങൾക്ക് വോയിസ് സന്ദേശത്തെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റി വായിക്കാനാകും. വോയ്‌സ് മെസേജുകളെ വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് മെസേജുകളുടെ രൂപത്തിലാക്കുന്നതാണ് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ.
    ശബ്ദ രൂപത്തിലുള്ള മെസേജ് അക്ഷര രൂപത്തിലേക്ക് മാറുന്നത് ഡിവൈസിനുള്ളിൽ വെച്ച് തന്നെയായിരിക്കും. ഇത് പൂർണമായും സുരക്ഷിതമായിരിക്കുമെന്നുമാണ് മെറ്റയുടെ അഭിപ്രായം. വോയിസ് മെസേജിലെ ഉള്ളടക്കം വാട്‌സ്ആപ്പ് അധികൃതർക്ക് പോലും മനസിലാക്കാനാകില്ലെന്നും മെറ്റ ഉറപ്പു നൽകുന്നുണ്ട്. നിലവിൽ വാട്‌സ്ആപ്പ് പുറത്തിറക്കിയ ഫീച്ചറുകളിൽ മികച്ചതാവാൻ ഇത് സാധ്യതയുണ്ട്.

    ഇതോടെ കേൾക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയാണ് ഇത്തരത്തിൽ വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുന്നതും. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല. വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.

    2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്. വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകുന്നും വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. ടൈപ്പ് ചെയ്തതും എന്നാൽ അയക്കാൻ വിട്ടുപോയതോ സെന്റ് ആവാത്തതോ ആയ മെസേജുകൾ ലിസ്റ്റ് ചെയ്യുന്ന ‘ഡ്രാഫ്റ്റ്’ ഫീച്ചർ വാട്‌സ്ആപ്പിൽ ഉടൻ വരുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പുറമെ വാട്‌സ്ആപ്പ് വഴിയുള്ള ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഫീച്ചറും വാട്‌സ്ആപ്പിൽ ഉടൻ വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന പുതിയ വിവരങ്ങൾ.

    2025 ജനുവരിയിലാണ് ചാറ്റ് അനുഭവം കൂടുതൽ സംവേദനാത്മകവും രസകരവും സൗകര്യപ്രദവുമാക്കുന്നതിനായി നിരവധി ബീറ്റ സവിശേഷതകൾ മെറ്റ പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് എഐ പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന എഐ സ്റ്റുഡിയോ ഫീച്ചർ വാട്‌സ്ആപ്പ് ഈയടുത്ത് അവതരിപ്പിച്ചിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരുന്നു. പങ്കുവെക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ഉപയോക്താക്കൾക്ക് മ്യൂസിക് ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു.

  • അറിഞ്ഞോ? യൂട്യൂബിൽ വീണ്ടും മാറ്റങ്ങൾ വരുന്നു; വരുമാനം മുഖ്യം

    അറിഞ്ഞോ? യൂട്യൂബിൽ വീണ്ടും മാറ്റങ്ങൾ വരുന്നു; വരുമാനം മുഖ്യം

    യൂട്യൂബ് വമ്പൻ മാറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള കണ്ടൻറുകൾ കൂടുതലായി ഉൾപ്പെടുത്താൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ നെറ്റ്ഫ്‌ലിക്‌സ് ആമസോൺ പോലെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലേക്ക് മാറാനും നീക്കമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പരസ്യ വരുമാനത്തിലുപരി കൂടുതൽ വരുമാനം കണ്ടെത്താനാണ് യൂട്യബ് ഈ രീതിയിലേക്കുള്ള മാറ്റം കൊണ്ട് പ്രതീക്ഷിക്കുന്നതെന്നാണ് ടെക് വിദഗ്ദരുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് യൂട്യൂബ് പ്രൈംടൈം ചാനലുകൾ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് മാക്‌സ്, പാരാമൗണ്ട് പ്ലസ് പോലുള്ള സേവനങ്ങളിലേക്ക് നേരിട്ട് സബ്സ്‌ക്രൈബ് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സേവനം കമ്പനി തുടർന്നു കൊണ്ടു പോയില്ല. വൈകാതെ തന്നെ നിർത്തി. പക്ഷെ നിലവിലെ റിപ്പോർട്ട് പ്രകാരം ഈ രീതിയിലേക്കുള്ള മടക്കയാത്രയിലാണ് യൂട്യൂബ് എന്ന് അനുമാനിക്കാം.

    ഈ മാറ്റം പ്രാബല്യത്തിലായാൽ എറ്റവും കൂടുതൽ ഗുണം ചെയ്യുക യുട്യൂബർമാർക്കാണ്. അവരുടെ വീഡിയോ കണ്ടൻറുകൾ ഉള്ളടക്കത്തിനനുസരിച്ച് എപ്പിസോഡുകളായും സീസണുകളായും സെറ്റ് ചെയ്യാൻ കഴിയും. പല യൂട്യൂബർമാരും അവരുടെ വീഡിയോ കണ്ടൻറുകൾ ഇതേ രീതിയിൽ സെറ്റ് ചെയ്യുന്നുണ്ടെങ്കിലും പുതിയ അപ്‌ഡേറ്റ് വരുമ്പോൾ പ്ലേലിസ്റ്റ് സിസ്റ്റമായാണ് വീഡിയോകൾ കാണാൻ സാധിക്കുക. ഇത് വീഡിയോകൾ പെട്ടെന്ന് ഫൈൻഡ് ചെയ്യാൻ ഈ അപ്ഡേറ്റ് വളരെ എളുപ്പമാക്കും. പരസ്യത്തിൽ നിന്നുള്ള വരുമാനത്തോടൊപ്പം സബ്‌സ്‌ക്രിപ്ഷൻ വഴിയും വരുമാനം കൂട്ടാൻ യൂട്യൂബ് നേരത്തെ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം കൂടുതൽ വരുമാനം കണ്ടെത്താൻ വേണ്ടിയാണ് യൂട്യൂബ് ഇത്തരമൊരു നീക്കം നടത്തുന്നയെതന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമായ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ലൈറ്റ് വേർഷനിൽ പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്സ്‌ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷനിലൂടെ യുട്യൂബ് പ്രേക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം. പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് അറിയിച്ചിരുന്നു.

  • ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകുന്നു; ക്ഷമാപണവുമായി മെറ്റ

    ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകുന്നു; ക്ഷമാപണവുമായി മെറ്റ

    ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകിയതോടെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് മെറ്റ. സാങ്കേതിക പഴവു മൂലമാണ് സെന്‍സിറ്റീവ് കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെട്ടതെന്നും ഇതു പരിഹരിച്ചെന്നും മെറ്റാ വക്താവ് അറിയിച്ചു. ‘ചില ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ ശുപാർശ ചെയ്യാൻ പാടില്ലാത്ത തരം ഉള്ളടക്കങ്ങൾ കാണാൻ ഇടയായി. ആ പിശക് പരിഹരിച്ചിട്ടുണ്ട്. തെറ്റിന് ക്ഷമ ചോദിക്കുന്നു,’ ഇൻസ്റ്റഗ്രാം വക്താവ് പറഞ്ഞു.

    “സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ” ഫീച്ചർ എനേബിള്‍ ആയിരുന്നിട്ടും സെൻസിറ്റീവ് പോസ്റ്റുകൾ കാണിച്ചതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇൻസ്റ്റഗ്രാമിലും എക്സിലും നിരവധി ഉപയോക്താക്കൾ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരുന്നു.

  • സ്കൈപ്പ് അടച്ചുപൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

    സ്കൈപ്പ് അടച്ചുപൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

    സ്കൈപ്പിൻ്റെ പ്രവർത്തനം നിർത്തലാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. “ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ ഓഫറുകൾ കാര്യക്ഷമമാക്കുന്നതിന്, ഞങ്ങളുടെ ആധുനിക ആശയവിനിമയ, സഹകരണ കേന്ദ്രമായ മൈക്രോസോഫ്റ്റ് ടീമുകളിൽ (സൗജന്യ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2025 മെയ് മാസത്തിൽ ഞങ്ങൾ സ്കൈപ്പ് പിൻവലിക്കും.”മൈക്രോസോഫ്റ്റ് ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചു. നിലവിലുള്ള സ്കൈപ്പ് ഉപയോക്താക്കൾ അവരുടെ ഡാറ്റ ടീംസ് പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യണമെന്ന് കമ്പനി നിർബന്ധിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്കൈപ്പിൽ നിന്ന് ടീമുകളിലേക്കുള്ള മാറ്റം ക്രമേണ നടപ്പിലാക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ടീംസ് ആരംഭിച്ചതുമുതൽ കമ്പനി ഈ മാറ്റത്തെ പ്രോത്സാഹിപ്പിച്ചുവരികയാണ്, സ്കൈപ്പിന്റെ വിരമിക്കൽ പ്രഖ്യാപിച്ച ബ്ലോഗ് പോസ്റ്റിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളും ഒരേ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ടീമുകൾ അധിക കഴിവുകൾ നൽകുമെന്നും ഊന്നിപ്പറഞ്ഞു.

  • എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ

    എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ

    മെറ്റ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ മെറ്റ എഐയ്ക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. മെറ്റ എഐ ഉപയോഗിക്കാൻ ഉടൻ തന്നെ വരിസംഘ്യ നൽകേണ്ടി വരുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഈ വർഷം രണ്ടാം പാദത്തോടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. 2023 സെപ്റ്റംബറിൽ ആരംഭിച്ച മെറ്റ എഐ, വിവിധ ജോലികൾക്കായി വലിയ ഭാഷാ മോഡലുകൾ ഉപയോഗിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റാണ്.

    അതേസമയം, എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ ഭാഗമായി ഈ വർഷം 65 ബില്യൺ ഡോളർ കമ്പനി ചെലവഴിക്കാൻ പദ്ധതിയിടുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫിസിക്കൽ ടാസ്കുകളിൽ സഹായിക്കാൻ കഴിയുന്ന എഐ- പവർഡ് ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനായി മെറ്റ റിയാലിറ്റി ലാബ്സ് യൂണിറ്റിനുള്ളിൽ പുതിയ ഡിവിഷൻ ആരംഭിക്കുന്നതായി ഈ മാസം ആദ്യം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം എഐ മേഖല ശക്തിപ്പെടുത്തുന്നതിനായി മെറ്റയുടെ എതിരാളികളായ ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങി ഭീമന്മാരും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

  • പുതിയ ഷോർട്ട്-ഫോം വീഡിയോ ആപ്പ് ആരംഭിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

    പുതിയ ഷോർട്ട്-ഫോം വീഡിയോ ആപ്പ് ആരംഭിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

    ഇൻസ്റ്റാഗ്രാം പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാൻ പരാമർശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് മേധാവി മൊസേരി ജീവനക്കാരോട് ഇതിനെ സംസാരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെറ്റാ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ മെറ്റ ലാസോ എന്ന ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് വലിയ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി പിന്നീട് അത് അടച്ചുപൂട്ടി.

  • നിങ്ങളുടെ ഫോൺ നഷ്ടമാവുകയോ, ചീത്തയാവുകയോ ചെയ്താൽ ഫോണിലുള്ള ഫോട്ടോസും, ഡാറ്റയും നഷ്ടപ്പെടുമോ എന്ന പേടി വേണ്ട; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

    നിങ്ങളുടെ ഫോൺ നഷ്ടമാവുകയോ, ചീത്തയാവുകയോ ചെയ്താൽ ഫോണിലുള്ള ഫോട്ടോസും, ഡാറ്റയും നഷ്ടപ്പെടുമോ എന്ന പേടി വേണ്ട; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

    നിങ്ങളുടെ ഫോൺ ബാക്കപ്പ് ചെയ്യാനും Google അക്കൗണ്ട് സ്റ്റോറേജ് മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ സഹായിക്കുന്നു.

    • Google അക്കൗണ്ടിനൊപ്പം ലഭിക്കുന്ന 15 GB സ്റ്റോറേജ് ഉപയോഗിച്ച് ഫോട്ടോകൾ, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ഫോണിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ പൊട്ടുകയോ നഷ്ടപ്പെടുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്‌താൽ, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ക്ലൗഡിൽ സുരക്ഷിതമായിരിക്കും.
    • Google ഡ്രൈവ്, Gmail, Google ഫോട്ടോസ് എന്നിവയിലുടനീളം നിങ്ങളുടെ സ്റ്റോറേജ് കാണുക, സ്റ്റോറേജ് മാനേജർ ഉപയോഗിച്ച് ആപ്പിനുള്ളിൽ എളുപ്പത്തിൽ ഇടം ശൂന്യമാക്കുക.

    കൂടുതൽ ലഭിക്കാൻ Google One അംഗത്വത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക:

    • നിങ്ങളുടെ ഫോട്ടോകൾ, പ്രോജക്റ്റുകൾ, ഡിജിറ്റൽ ഫയലുകൾ എന്നിവയ്‌ക്കായി നിങ്ങൾക്ക് ആവശ്യമുള്ളത്ര സ്റ്റോറേജ് നേടുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.

    DOWNLOAD NOW: https://apps.apple.com/in/app/google-one/id1451784328

    DOWNLOAD NOW (ANDROID): https://play.google.com/store/apps/details?id=com.google.android.apps.subscriptions.red

    https://www.pravasiinfo.com/2024/12/10/application-2/
  • പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

    പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

    യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡ‍ിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.  യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഈ വിവരം അറിഞ്ഞ മലപ്പുറം പോലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്‍റെ പരിസരത്ത് വെച്ചാണ് അറസ്റ്റുചെയ്തത്. ജുനൈദിനെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

  • ഏറ്റവും കട്ടി കുറഞ്ഞ ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങി ടെക്നോ

    ഏറ്റവും കട്ടി കുറഞ്ഞ ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങി ടെക്നോ

    ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോൺ രംഗത്തിറക്കാനൊരുങ്ങുകയാണ് ടെക്നോ (Tecno). ടെക്നോ സ്പാർക്ക് സ്ലിം (Tecno Spark Slim)എന്ന പേരിലാണ് പുതിയ ഫോൺ ഇറങ്ങുക. 5.75 mm മാത്രം കനമുള്ള ഇതിൽ രണ്ട് 50 MP ക്യാമറകളും ശക്തമായ 5,200 mAh ബാറ്ററിയും ബാക്കമുമാണ് നൽകുന്നത്. ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് ടെക്നോ പുത്തൻ സ്മാർട്ട്ഫോണുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

    കുറഞ്ഞ വിലയിയിലും കനം കുറഞ്ഞതുമായ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകരുന്നതാണ് ടെക്നോ സ്പാർക്ക് സ്ലിം. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഫറൻസിന് മുന്നോടിയായായാണ് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോണായ സ്പാർക്ക് സ്ലിം ടെക്‌നോ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഡിസൈൻ തന്നെയാണ്. ടെക്നോ സീരീസിലെ മറ്റ് ഫോണുകളുടെ കനം ഇതിനുണ്ടാകില്ല. മാത്രമല്ല, സ്പാർക്ക് സ്ലിമിൽ ഒരു സെറാമിക് അല്ലെങ്കിൽ ഗ്ലാസ്-സെറാമിക് ഹൈബ്രിഡ് മെറ്റീരിയലായിരിക്കും കൊടുക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസ് മെറ്റീരിയൽ ഒഴിവാക്കുന്നത് ഫോണിനെ സ്ലിം ആക്കാനാണ്. ഏകദേശം 5.75 എംഎം മാത്രമായിരിക്കും ഫോണിന് കനം വരുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.

    സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. സ്പാർക്ക് സ്ലിമിന്റെ ചിപ്‌സെറ്റ് ടെക്‌നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഒക്ടാ കോർ സിപിയുവിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററിക്ക് 4.04mm കനം മാത്രമേയുള്ളു. 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. സ്പാർക്ക് സ്ലിമിന്റെ വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങൾ ടെക്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി ഈ ഫോണിനെ ഒരു കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ എന്നാണ് പരാമർശിക്കുന്നത്, മാർച്ച് 3 മുതൽ മാർച്ച് 6 വരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC യിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി എസ് 25 എഡ്ജ്, ഐഫോൺ 17 സ്ലിം (അല്ലെങ്കിൽ എയർ) എന്നിവയ്‌ക്കെതിരെ ടെക്നോ സ്പാർക്ക് സ്ലിം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • യുപിഐ തട്ടിപ്പുകൾ പെരുകുന്നു; പ്രധാന 5 തട്ടിപ്പുകൾ ഇവയാണ്; ശ്രദ്ധിക്കാം

    യുപിഐ തട്ടിപ്പുകൾ പെരുകുന്നു; പ്രധാന 5 തട്ടിപ്പുകൾ ഇവയാണ്; ശ്രദ്ധിക്കാം

    2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ഏകദേശം 300% വർദ്ധിച്ച് 36,075 കേസുകളിലെത്തി, അതേസമയം 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തട്ടിപ്പ് കേസുകൾ 27% വർദ്ധിച്ച് 18,461 കേസുകളായി എന്ന് ആർ‌ബി‌ഐ ഡാറ്റ വെളിപ്പെടുത്തുന്നു. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ജനുവരിയിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്തു.

    യുപിഐയുമായി ബന്ധപ്പെട്ട ചില സാധാരണ തട്ടിപ്പുകൾ നോക്കാം.

    ഫിഷിംഗ്

    ഇവിടെ, തട്ടിപ്പുകാർ വ്യാപാരിയുടെ യഥാർത്ഥ URL-നോട് സാമ്യമുള്ള വ്യാജ UPI ലിങ്കുകൾ അയയ്ക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഉപയോക്താക്കളെ ഓട്ടോ-ഡെബിറ്റ് നടക്കുന്ന ക്ഷുദ്രകരമായ ആപ്പുകളിലേക്ക് നയിക്കും, അതുവഴി ഇരകൾക്ക് പണം നഷ്ടപ്പെടും.

    വ്യാജ റീഫണ്ട് സന്ദേശങ്ങൾ അയയ്ക്കൽ

    ചില തട്ടിപ്പുകാർ ഉപയോക്താക്കളോട് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്ത പണം തിരികെ അയയ്ക്കാൻ അഭ്യർത്ഥിച്ച് അഭ്യർത്ഥനകൾ അയയ്ക്കുന്നു. പ്രാരംഭ ക്രെഡിറ്റും സന്ദേശങ്ങളും വ്യാജമാണെങ്കിലും, ഇര നടത്തിയ പേയ്‌മെന്റ് യഥാർത്ഥമാണ്.

    സിം ക്ലോണിംഗ്

    ഇവിടെ തട്ടിപ്പുകാർ ഇരയുടെ മൊബൈൽ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സൃഷ്ടിച്ച് ഇരയുടെ യുപിഐ അക്കൗണ്ടിലേക്ക് ആക്‌സസ് നൽകുകയും ഇര അറിയാതെ തുക കൈമാറുകയും ചെയ്യുന്നു.

    വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ

    തട്ടിപ്പുകാർ പലപ്പോഴും ബാങ്കുകളെയോ സ്ഥാപനങ്ങളെയോ അനുകരിക്കുകയും ഇരകളെ കബളിപ്പിക്കുകയും യുപിഐ അക്കൗണ്ട്, ഒടിപി, പിൻ വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

    ‘എനി ഡെസ്ക്’

    ചിലപ്പോൾ തട്ടിപ്പുകാർ ബാങ്ക് ജീവനക്കാരെയോ കസ്റ്റമർ കെയർ പ്രതിനിധികളെയോ അനുകരിച്ച് കബളിപ്പിക്കപ്പെടുന്ന ഇരകളെ കബളിപ്പിച്ച് ഏതെങ്കിലും ഡെസ്ക് പോലുള്ള സ്‌ക്രീൻ-ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. തുടർന്ന് അവർ ഇരയുടെ കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ആക്‌സസ് ചെയ്‌ത് വഞ്ചനാപരമായ ഇടപാടുകൾ നടത്തുന്നു.

    UPI തട്ടിപ്പ് തടയുന്നതിനുള്ള ചില മാർഗങ്ങൾ

    നിങ്ങളുടെ UPI പിൻ നമ്പർ അപരിചിതരുമായോ നിങ്ങൾക്ക് വിശ്വാസമില്ലാത്ത ആരുമായോ ഒരിക്കലും പങ്കിടരുത്, എത്ര പ്രലോഭനകരമായി തോന്നിയാലും ഒരു ഓൺലൈൻ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, സംശയാസ്പദമായ ആപ്ലിക്കേഷനുകളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കുക, വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.