ഓണാഘോഷം ഉഷാറാകും; രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് 16 പൈസയുടെ നേട്ടം. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്കു പണം അയയ്ക്കുമ്പോൾ ലഭിക്കുന്ന അധിക തുകയിലൂടെ ഉറ്റവരുടെ ഓണാഘോഷം ഉഷാറാക്കാമെന്ന കണക്കുകൂട്ടലിലാണ് മലയാളികൾ. ഗൾഫിൽ ശമ്പളം ലഭിക്കുന്ന സമയമായതിനാൽ പണം അയയ്ക്കാനെത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ട്. വാരാന്ത്യമായ ഇന്നും നാളെയും നല്ല ബിസിനസിനായി കാത്തിരിക്കുകയാണ് ധനവിനിമയ സ്ഥാപനങ്ങൾ. ഇതേസമയം രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കില്ലാത്തതുമായ ഓൺലൈൻ ആപ്പുകളിലൂടെ പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി.

ബോട്ടിം 24.01 രൂപയും ഇത്തിസലാത്തിന്റെ ഇ-മണി ആപ് 23.95 രൂപയുമാണ് നൽകിയത്. ഇതേ തുടർന്ന് ചില എക്സ്ചേഞ്ചുകളും ആപ്പ് സേവനം ഏർപ്പെടുത്താൻ നിർബന്ധിതരായി. എക്സ്ചേഞ്ചുകൾ സേവന നിരക്ക് ഈടാക്കുമ്പോൾ മൊബൈൽ ആപ്പുകൾ സൗജന്യമായോ നാമമാത്ര ഫീസ് ഈടാക്കിയോ ആണ് സേവനം. തത്സമയം അക്കൗണ്ടിൽ പണം എത്തും എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. രാജ്യാന്തര നിരക്ക് 24 രൂപ കടന്നെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.91 രൂപയാണ് നൽകിയത്. സേവന നിരക്ക് 23 ദിർഹം (552 രൂപ) അധികം നൽകണം. സേവന നിരക്കു മറികടക്കാൻ ഇടത്തരക്കാരും നിക്ഷേപം പണം സ്വരുക്കൂട്ടി വച്ച് മെച്ചപ്പെട്ട നിരക്കു ലഭിക്കുമ്പോൾ ഒറ്റത്തവണയായി അയയ്ക്കുകയാണ് ചെയ്യുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

https://www.pravasivarthakal.in/2023/08/08/paying-and-receiving-money-can-now-be-made-easy-here-is-a-cool-app-to-help-you-out/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy