കഴിഞ്ഞ ആറു മാസത്തിനിടെ യുഎഇ നേരിട്ടത് 33,165 സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. ഇവയിൽ കൂടുതലും തത്സമയം തടയാൻ സാധിച്ചെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ഇതുമൂലം ചില ബാങ്കിന്റെയും ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം 200 മിനിറ്റിലേറെ തടസ്സപ്പെട്ടു. എന്നാൽ യുഎഇയുടെ സൈബർ വിദഗ്ധർ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞു. 2025ന്റെ ആദ്യ പകുതിയിൽ ആഗോളതലത്തിൽ 80 ലക്ഷത്തോളം സൈബർ ആക്രമണങ്ങളുണ്ടായി. നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ആക്രമണങ്ങൾ പരമ്പരാഗത പ്രതിരോധത്തെ വെല്ലുവിളിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Related Posts
gulf restrictions flight status; ഗൾഫിൽ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നു; നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര തടസ്സപ്പെട്ട് ദുരിതത്തിലായി പ്രവാസികൾ
EMS Education Dubai Indian expat teacher; അക്ഷരവെളിച്ചം പകർന്നുനൽകിയ 33 വർഷങ്ങൾ; പ്രിയപ്പെട്ട അഞ്ജന ടീച്ചർ ഇനി ഓർമകളിൽ, പ്രവാസലോകത്തിന്റെ കൺനിറഞ്ഞ യാത്രാമൊഴി
air turbulence aviation safety; വിമാനങ്ങളെ കൂപ്പുകുത്തിക്കുന്ന ‘അപകടച്ചുഴികൾ’! ഹൃദയം നിലച്ചുപോകുന്ന ആ ‘നിമിഷം’! യാത്രക്കാർ അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ