Qatar explosion; ഖത്തറിലെ സ്ഫോടനം, ഇന്ത്യക്കാരുൾപ്പടെ 13 മരണം, 66 പേർക്ക് പരിക്കേറ്റു

Qatar explosion; ഖത്തറിലെ റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവർത്തനത്തിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവർ വിവിധ രാജ്യക്കാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അപകടം നടന്ന ഉടൻ തന്നെ റാസ്‍ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എമർജൻസി റെസ്‌പോൺസ് ടീമും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്തെ തിരച്ചിൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനും നിയമപരമായ നടപടികൾ സ്വീകരിക്കാനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്. ഫാക്ടറിയിലുണ്ടായ അപകടത്തെത്തുടർന്ന് യാതൊരുവിധ വാതക ചോർച്ചയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ തന്നെ പരിസരത്തുള്ളവർക്കോ പരിസ്ഥിതിക്കോ നിലവിൽ യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy