Qatar Weather;ഖത്തറിൽ ഇന്ന് രാത്രിയും നാളെ പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ രാത്രി വൈകുന്നതോടെ മൂടൽമഞ്ഞിനും പുകമഞ്ഞിനും സാധ്യതയുണ്ട്. കടൽ പ്രദേശങ്ങളിലും ചില സമയങ്ങളിൽ അന്തരീക്ഷം മങ്ങിയ നിലയിലായിരിക്കും. കരയിൽ കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറൻ മുതൽ വടക്കുകിഴക്കൻ ദിശയിൽ മണിക്കൂറിൽ 3 മുതൽ 13 നോട്ട് വേഗതയിൽ വീശാൻ സാധ്യതയുണ്ട്. കടലിലും സമാനമായ രീതിയിലായിരിക്കും കാറ്റിന്റെ വേഗത. കടൽ പൊതുവെ ശാന്തമായിരിക്കും. തിരമാലകൾ കരയോട് ചേർന്ന ഭാഗങ്ങളിൽ ഒന്ന് മുതൽ രണ്ട് അടി വരെയും ഉൾക്കടലിൽ ഒന്ന് മുതൽ മൂന്ന് അടി വരെയുമാണ് ഉയരാൻ സാധ്യതയുള്ളത്. അന്തരീക്ഷത്തിൽ കാഴ്ചാപരിധി പൊതുവെ 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും. എന്നാൽ തെക്കൻ പ്രദേശങ്ങളിൽ രാത്രി വൈകുന്നതോടെ മൂടൽമഞ്ഞ് മൂലം കാഴ്ചാപരിധി 3 കിലോമീറ്ററോ അതിൽ താഴെയോ ആയി കുറയാൻ സാധ്യതയുണ്ട്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഉൾക്കടലിൽ കാഴ്ചാപരിധി 4 മുതൽ 9 കിലോമീറ്റർ വരെയായി തുടരും. മൂടൽമഞ്ഞുള്ള സമയങ്ങളിൽ വേഗത കുറച്ച് വാഹനമോടിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.