qatar weather;ഖത്തറിൽ ഒരാഴ്ചത്തേക്ക് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

qatar weather; ഖത്തറിൽ തിങ്കളാഴ്ച (ജൂലൈ 6) മുതൽ ഈ ആഴ്ച അവസാനം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ഇടങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. അതിനാൽ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t   കൂടാതെ, കടലിൽ പോകുന്നവർക്കും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നവരും നാവികരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy