Sooum app; നിങ്ങളുടെ പ്രിയപ്പെട്ട വാഹനത്തിന് തലയെടുപ്പുള്ള ഒരു ‘സ്പെഷ്യൽ’ നമ്പർ വേണോ? എങ്കിൽ തയ്യാറായിക്കോളൂ! വാഹനപ്രേമികളെ ആവേശത്തിലാക്കി പുതിയ നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ചിരിക്കുകയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ‘സൂം’ (Sooum) ആപ്പ് വഴി നിങ്ങളുടെ ഇഷ്ടനമ്പറുകൾക്കായി ഇനി ലേലം വിളിക്കാം. ജൂലൈ 5, ഞായറാഴ്ച രാവിലെ 8 മണി മുതൽ ആപ്പിലെ പ്രത്യേക വിൻഡോ വഴി ലേലത്തിൽ പങ്കെടുക്കാനുള്ള താല്പര്യം അറിയിക്കാം. ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടച്ച് ലേലത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കേണ്ടതാണ്.താല്പര്യം അറിയിക്കാനുള്ള സമയം അവസാനിച്ചാലുടൻ ആവേശകരമായ ‘ഇന്റേണൽ ലേലം’ ആരംഭിക്കും. വെറും 24 മണിക്കൂർ മാത്രമായിരിക്കും ഈ ലേലത്തിന്റെ കാലാവധി. ഒരു നമ്പറിനായി ഒരാൾ മാത്രമാണ് രംഗത്തുള്ളതെങ്കിൽ നിശ്ചിത വിലയ്ക്ക് ആ നമ്പർ സ്വന്തമാക്കാം. എന്നാൽ ഒരേ നമ്പറിനായി ഒന്നിലധികം പേർ മത്സരിക്കാനുണ്ടെങ്കിൽ ലേലം കൊഴുക്കും.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾക്ക് ആ നമ്പർ സ്വന്തമാകും. വാഹനങ്ങൾക്ക് മാറ്റ് കൂട്ടാൻ വിശിഷ്ട നമ്പറുകൾ കാത്തിരിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. ഉടൻ തന്നെ ‘സൂം’ ആപ്പ് ഡൗൺലോഡ് ചെയ്ത് ലേലത്തിനായി തയ്യാറെടുക്കാം.