Qatar Consumer Rights; വിപണിയിലെ ആകർഷകമായ ഓഫറുകളിലും പ്രൊമോഷനുകളിലും വീണ് ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്. വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
യഥാർത്ഥ വില അറിയുക: ഒരു ഉൽപ്പന്നം ഓഫറിൽ വാങ്ങുന്നതിന് മുൻപ് അതിന്റെ യഥാർത്ഥ വിലയും ഡിസ്കൗണ്ടിന് ശേഷമുള്ള വിലയും തമ്മിലുള്ള വ്യത്യാസം കൃത്യമായി ചോദിച്ചറിയണം.
ബില്ലുകൾ നിർബന്ധം: വാങ്ങുന്ന ഓരോ സാധനത്തിനും വിശദമായ ബിൽ ചോദിച്ചു വാങ്ങുകയും അത് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണം. പരാതികൾ നൽകുന്നതിനും സാധനങ്ങൾ മാറ്റിയെടുക്കുന്നതിനും ബിൽ അത്യാവശ്യമാണ്.
റിട്ടേൺ നയം പരിശോധിക്കുക: ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് തന്നെ കടകളുടെ എക്സ്ചേഞ്ച്, റിട്ടേൺ (തിരിച്ചുനൽകൽ) വ്യവസ്ഥകൾ ഉപഭോക്താക്കൾ വായിച്ചു മനസ്സിലാക്കണം.
പരസ്യങ്ങൾ ഒത്തുനോക്കുക: കടകൾ നൽകുന്ന പരസ്യങ്ങളിലെ വിവരങ്ങളും ഓഫറുകളും നേരിട്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രം പണമടയ്ക്കുക.
ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി മന്ത്രാലയം വിപണിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 2026-ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം
വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ 74,766 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. ഇത് മുൻ വർഷത്തെക്കാൾ 89 ശതമാനം കൂടുതലാണ്. പരിശോധന നടന്നതിൽ 9 ശതമാനം കടകളിലും നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപഭോക്തൃ പരാതികളിൽ 323 ശതമാനം വർധനവുണ്ടായി. ആകെ 6,895 പരാതികളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്.ഈ പാദത്തിൽ കൺസ്യൂമർ അഫയേഴ്സ് വിഭാഗം 1,897 പുതിയ ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വഞ്ചിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.