US-Iran Qatar Talks; ഖത്തറിലെ യുഎസ്-ഇറാൻ ചർച്ച: ഒരാഴ്ചത്തേക്ക് ഹോർമൂസിൽ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും തമ്മിൽ ധാരണ

US-Iran Qatar Talks; പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹോർമൂസ് കടലിടുക്ക് വഴി നടത്തുന്ന സൈനിക നീക്കങ്ങളും ഏറ്റുമുട്ടലുകളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഇരുപക്ഷവും സമ്മതിച്ചു. എന്നാൽ കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണാവകാശം സംബന്ധിച്ച തർക്കത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ നാല് മുതൽ ഒൻപത് വരെ നടക്കാനിരിക്കുകയാണ്. അതിനാൽ അടുത്ത ഘട്ട ചർച്ചകൾ ഇതിനുശേഷം മാത്രമേ തുടരുകയുള്ളൂ. രണ്ടാഴ്ച മുൻപ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ വിലയിരുത്തലുകൾ ഉണ്ടായി. ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികൾ മുഖേനയാണ് ഈ ചർച്ചകൾ നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരദ് കഷ്‌നറും ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t   എന്നാൽ ഇവർ ഇറാൻ പ്രതിനിധികളുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധി സംഘവും യുഎസ് സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിയുടെ ഖത്തർ ഐഡി നമ്പറും ജനനത്തീയതിയും നൽകുക.
അല്ലെങ്കിൽ, ഖത്തർ ഐഡി നമ്പറും പരീക്ഷാ സീറ്റ് നമ്പറും നൽകുക.

ഈ വിവരങ്ങൾ നൽകിയ ശേഷം സ്ക്രീനിൽ കാണുന്ന വെരിഫിക്കേഷൻ കോഡ് കൂടി രേഖപ്പെടുത്തി ‘Search’ ബട്ടണിൽ ക്ലിക്ക് ചെയ്താൽ പരീക്ഷാ ഫലം കാണാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy