qatar explosion; ഖത്തറിലെ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി അടക്കമുള്ള 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച (ജൂൺ 26) നാട്ടിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ സോഷ്യൽ മീഡിയയിലൂടെ ദോഹയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ ആകെ 12 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ നാലുപേരുടെ ഭൗതികദേഹങ്ങൾ ജൂൺ 25-ന് തന്നെ നാട്ടിലെത്തിച്ചിരുന്നു. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹങ്ങൾ കൂടി വെള്ളിയാഴ്ചയോടെ അയച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയായി. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിച്ച ഖത്തർ അധികൃതർക്കും, ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾക്കും, ഇന്ത്യയിലെ സർക്കാർ സംവിധാനങ്ങൾക്കും എംബസി പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ഇന്ത്യൻ അംബാസഡർ വിപുലും എംബസി ഉദ്യോഗസ്ഥരും നേരിട്ടെത്തി സന്ദർശിച്ചു. വെള്ളിയാഴ്ച അൽഖോറിലായിരുന്നു സന്ദർശനം. പരിക്കേറ്റവർക്ക് മികച്ച രീതിയിലുള്ള ചികിത്സയാണ് ലഭ്യമാകുന്നതെന്ന് എംബസി അറിയിച്ചു. സഹായങ്ങൾ നൽകുന്ന ഖത്തർ ഭരണകൂടത്തോടും ജോലി ചെയ്യുന്ന കമ്പനി പ്രതിനിധികളോടും എംബസി അധികൃതർ നന്ദി അറിയിച്ചു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t റാസ് ലഫാനിലെ വ്യവസായ മേഖലയിലുണ്ടായ അപകടത്തെത്തുടർന്ന് രാജ്യം വലിയ ഞെട്ടലിലായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും എംബസി നിരന്തരം ഇടപെടലുകൾ നടത്തിവരികയാണ്.