Qatar Explosion; ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചു.
റാസ് ലഫാനിലെ വ്യവസായമേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 ഇന്ത്യൻ പൗരന്മാർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അമീർ തന്റെ ദുഃഖവും അനുശോചനവും പ്രധാനമന്ത്രിയെ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അമീറിന്റെ ഹൃദയസ്പർശിയായ വാക്കുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ഖത്തർ നൽകുന്ന മികച്ച വൈദ്യസഹായത്തെയും പരിചരണത്തെയും അദ്ദേഹം പ്രശംസിച്ചു. സ്ഫോടനത്തിന് പിന്നാലെ ഖത്തറിലെ ബന്ധപ്പെട്ട അധികൃതർ നടത്തിയ കൃത്യസമയത്തുള്ള ഇടപെടലുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഇരുനേതാക്കളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഖത്തറും ഇന്ത്യയും ഒരേപോലെ പ്രതിജ്ഞാബദ്ധമാണെന്ന് ഇരുവരും ആവർത്തിച്ചു. കൂടാതെ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.