Qatar Explosion; പ്രവാസി ലോകത്തെ കണ്ണീരിലാഴ്ത്തി ഖത്തറിലെ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 13ൽ 12 പേരും ഇന്ത്യക്കാർ. ഞായറാഴ്ച രാത്രി ബർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിലുണ്ടായ അപകടത്തിൽ 66 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ ഒരാൾ പാകിസ്ഥാൻ പൗരനുമാണ്. പരിക്കേറ്റ 66 പേർ നിലവിൽ ചികിത്സയിലാണെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരീദ അൽ-കാബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിലുള്ള ആരുടെയും പരിക്ക് നിലവിൽ ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സ്ഫോടനമുണ്ടായത്. ഇതൊരു വ്യാവസായിക അപകടമാണെന്നും അട്ടിമറി സാധ്യതകളില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മന്ത്രി അറിയിച്ചു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t കഴിഞ്ഞ മാർച്ചിൽ ഇറാൻ മിസൈൽ ആക്രമണത്തിൽ ഈ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിരുന്നു. മേഖലയിലെ സംഘർഷങ്ങൾ കാരണം തടസ്സപ്പെട്ട ഉൽപ്പാദനം പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഖത്തർ.
ഇന്ത്യൻ എംബസിയുടെ ഇടപെടൽ
അപകടത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി വൻ ആശങ്ക രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച എംബസി, പരിക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുന്നുണ്ട്. ഖത്തർ സർക്കാരുമായി ചേർന്ന് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും എംബസി വ്യക്തമാക്കി.
സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം
ഫോൺ: +974-55647502, +974-55384683
ഇമെയിൽ: [email protected]
അപകടം നടന്ന ബർസാൻ പ്ലാന്റ് ഖത്തറിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിനും കുടിവെള്ള ശുദ്ധീകരണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അപകടം നടന്നുവെങ്കിലും ഖത്തറിന്റെ എൽഎൻജി (LNG) കയറ്റുമതിയെ ഇത് ബാധിക്കില്ലെന്ന് മന്ത്രി അൽ-കാബി ഉറപ്പുനൽകി. ആഭ്യന്തര ആവശ്യങ്ങൾക്കും കയറ്റുമതിക്കും ആവശ്യമായ വാതക ശേഖരം നിലവിൽ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദകരായ ഖത്തറിന്റെ ഈ ഊർജ്ജ ശേഖരം ആഗോള വിപണിയിൽ നിർണ്ണായകമാണ്. അപകടം ആഗോള തലത്തിൽ ആശങ്കയുണ്ടാക്കിയെങ്കിലും കയറ്റുമതി തടസ്സപ്പെടില്ലെന്ന ഖത്തറിന്റെ ഉറപ്പ് വിപണിക്ക് ആശ്വാസമായിട്ടുണ്ട്.