metrash App; തൊഴിൽ വിസ ഇനി മെട്രാഷ് ആപ്പ് വഴി എളുപ്പത്തിൽ നേടാം; നടപടിക്രമങ്ങൾ വ്യക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം
metrash App; ഖത്തറിൽ താമസക്കാർക്കും പൗരന്മാർക്കും തൊഴിൽ വിസ നടപടികൾ മെട്രാഷ് ആപ്പ് (Metrash app) വഴി ലളിതമായി പൂർത്തിയാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം (MOI) വീണ്ടും ഓർമ്മിപ്പിച്ചു. വിസാ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. തൊഴിൽ വിസ ലഭിക്കുന്നതിനായി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റോ (General Directorate of Passports) മറ്റ് ഏകീകൃത സേവന കേന്ദ്രങ്ങളോ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.₹
അപേക്ഷിക്കേണ്ട വിധം
മെട്രാഷ് ആപ്പ് വഴി തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ്
- മെട്രാഷ് ആപ്പിലെ ‘വിസ’ (Visa) സർവീസസ് വിഭാഗത്തിൽ ‘റിക്വസ്റ്റ് ആപ്ലിക്കേഷൻ’ (Request Application) എന്നത് തിരഞ്ഞെടുക്കുക.
- സർവീസ് ടൈപ്പ് ആയി ‘വർക്ക് വിസ’ (Work Visa) എന്നത് സെലക്ട് ചെയ്യുക.
- തുടർന്ന് ‘ഇഷ്യൂ വിസ’ (Issue visa) എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക. പാസ്‌പോർട്ട് പകർപ്പ്, വ്യക്തിഗത ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുക.
- വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നിശ്ചിത തുക അടച്ച് അപേക്ഷ സമർപ്പിക്കുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അധികൃതരുടെ അംഗീകാരത്തിനായി (Approval) കാത്തിരിക്കുക.
ഖത്തർ ഡിജിറ്റൽ ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച മെട്രാഷ് പ്ലാറ്റ്‌ഫോമിലൂടെ റെസിഡൻസി സംബന്ധമായ അന്വേഷണങ്ങൾ, ട്രാഫിക് പിഴകൾ അടയ്ക്കൽ, നേരിട്ടുള്ള പരാതി നൽകൽ തുടങ്ങി ഒട്ടേറെ സേവനങ്ങൾ നിലവിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് സമയം ലാഭിക്കാനും സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം സംവിധാനങ്ങൾ വിപുലീകരിക്കുന്നത്.
Comments (0)