ദുബായ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ ദുബായിൽ മലയാളി യുവതികളടക്കമുള്ളവർ രംഗത്ത്. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളും ആന്ധ്രാപ്രദേശുകാരായ ഒരു കുടുംബവും ചേർന്നാണ് തട്ടിപ്പ് നടത്തുന്നത്. ദുബായിലെ ദെയ്റ സലാഹുദ്ദീൻ സ്ട്രീറ്റിൽ ‘ലിനാക് മൈഗ്രേഷൻ’ എന്ന സ്ഥാപനം നടത്തിയാണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയത്.
സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, ഇറ്റലി, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിൽ ആകർഷകമായ ജോലികളും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയെടുത്തത്. എന്നാൽ വാഗ്ദാനം ചെയ്തതൊന്നും പാലിക്കാതെ വന്നതോടെയാണ് ആളുകൾക്ക് തട്ടിപ്പ് മനസ്സിലായത്.
പണം നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
തട്ടിപ്പിനിരയായവരിൽ പലർക്കും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. എറണാകുളം സ്വദേശി അഞ്ജുവിനും ഭർത്താവ് സൂരജിനും ‘സ്ലൊവാക്യയിൽ ജോലി’ എന്ന പരസ്യം കണ്ടാണ് ലിനാക് മൈഗ്രേഷനിൽ എത്തുന്നത്. രണ്ടര ലക്ഷം രൂപ വീതമാണ് ഇവർ സ്ഥാപനത്തിന് നൽകിയത്. എന്നാൽ പിന്നീട് വ്യാജ വർക്ക് പെർമിറ്റ് നൽകി കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച പണവും സ്വർണാഭരണങ്ങൾ പണയം വെച്ച തുകയുമാണ് അഞ്ജുവിന് നഷ്ടമായത്.
ഇടുക്കി സ്വദേശിനി ജോമോളിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കിൽ ജോലി വാഗ്ദാനം ചെയ്ത് 2,35,000 രൂപയാണ് ഇവർ കൈക്കലാക്കിയത്. മാസങ്ങൾ കാത്തിരുന്നിട്ടും യാതൊരു വിവരവും ലഭിക്കാഞ്ഞതോടെയാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് ജോമോളിന് മനസ്സിലായത്.
ജീവനക്കാരെ ബലിയാടാക്കി
തട്ടിപ്പ് പുറത്തായതോടെ, കമ്പനിയുടെ ഉടമകൾ ജീവനക്കാരെയാണ് പ്രതികളാക്കാൻ ശ്രമിക്കുന്നത്. ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന, ചിഞ്ചില എന്നിവരാണ് പണം തട്ടിയെടുത്ത് മുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ഫോട്ടോകൾ പ്രചരിപ്പിക്കുകയാണ്. എന്നാൽ, നിരപരാധികളായ ഇവർ ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർ ദുബായിലെത്തി പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ആരോഗ്യമാര്‍ഗനിര്‍ദേശം
യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാര്‍ഗനിര്‍ദേശം. ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആരോഗ്യ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മസ്തിഷ്ക അണുബാധ, ന്യുമോണിയ എന്നീ രോഗാവസ്ഥയായി മാറുന്നതോടെ അപകട സാധ്യത കൂട്ടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ എടുക്കാൻ നിർദേശിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഗൾഫിൽ മലയാളി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു
15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Reply