money laundering; രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിന് പണം നൽകുന്നതും തടയുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചു. ഖത്തർ ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ്, അക്കൗണ്ടന്റ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. സാമ്പത്തിക ഇടപാടുകളിൽ ഓഡിറ്റർമാർ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ശിൽപ്പശാലയിൽ വിശദീകരിച്ചു. സംശയാസ്പദമായ ഇടപാടുകൾ എങ്ങനെ കൃത്യമായി റിപ്പോർട്ട് ചെയ്യാമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t വാണിജ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സ്വാലിഹ് അബ്ദുള്ള അൽ മന, ഡോ. സുൽത്താൻ ബിൻ ഹസ്സൻ അൽ ദോസരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ‘ഇഖ്താർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഇടപാടുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഓഡിറ്റർമാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും അവ പരിഹരിക്കാനുള്ള വഴികളും ശിൽപ്പശാലയിൽ ചർച്ച ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ ഓഡിറ്റർമാർക്ക് വലിയ പങ്കുണ്ടെന്നും മന്ത്രാലയവും ഈ രംഗത്തെ വിദഗ്ധരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.