Senior Citizens Mental Health; മുതിർന്ന പൗരന്മാർക്കായി ഖത്തറിൻ്റെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതി

Senior Citizens Mental Health ; മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ‘ക്വാളിറ്റി ഓഫ് ലൈഫ്’ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. മുതിർന്നവർക്കായുള്ള ശാക്തീകരണ-പരിചരണ കേന്ദ്രമായ ‘ഇഹ്‌സാൻ’ സെന്ററുമായി സഹകരിച്ചാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായ നാലാം വർഷമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിന് മുതിർന്ന തലമുറ നൽകിയ മഹത്തായ സംഭാവനകളെ ആദരിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സജീവമായി നിലനിർത്താനുമാണ് മന്ത്രാലയം ഇതിലൂടെ ശ്രമിക്കുന്നത്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൺപതോളം ബോധവൽക്കരണ ക്ലാസുകളും ശില്പശാലകളും പൂർത്തിയാക്കി കഴിഞ്ഞു. ഇതിനകം 180-ലധികം മുതിർന്ന പൗരന്മാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. സെപ്റ്റംബർ മാസം മുഴുവൻ ഇത്തരം പരിപാടികൾ തുടരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് പ്രധാനമെന്ന് മന്ത്രാലയത്തിലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ പ്രോഗ്രാം ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽതാനി പറഞ്ഞു. മുതിർന്നവരോടുള്ള ആദരവും ബഹുമാനവും പുതിയ തലമുറയിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t   മാനസിക സമ്മർദ്ദങ്ങൾ എങ്ങനെ അതിജീവിക്കാം, വൈകാരികമായ സ്ഥിരത എങ്ങനെ നിലനിർത്താം തുടങ്ങിയ വിഷയങ്ങളിലാണ് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ പോസിറ്റീവായി സ്വീകരിക്കാനും കുടുംബവുമായും സമൂഹവുമായും നല്ല ബന്ധം നിലനിർത്താനും മുതിർന്നവരെ ഈ ക്ലാസുകൾ പ്രാപ്തരാക്കുന്നു. ശാസ്ത്രീയമായ ചോദ്യാവലികളിലൂടെയും വിലയിരുത്തലുകളിലൂടെയും പദ്ധതിയുടെ ഫലപ്രാപ്തി മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് എല്ലാവിധ സുരക്ഷയും ആദരവും ഉറപ്പാക്കുന്ന നയങ്ങളാണ് ഖത്തർ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ വർഷവും കൂടുതൽ മികവോടെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതി തുടരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy