GCC COUNTRIES; ലഹരി മാഫിയയെ പൂട്ടാൻ ജിസിസി രാജ്യങ്ങൾ; റിയാദിൽ നടന്ന നിർണായക യോഗത്തിൽ ഖത്തർ പങ്കെടുത്തു

GCC COUNTRIES; മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദിൽ നടന്ന യോഗത്തിൽ ഖത്തർ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളിലെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസി ഡയറക്ടർമാരുടെ മുപ്പത്തിയെട്ടാമത് യോഗമാണ് റിയാദിലെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്നത്. ഗൾഫ് ലഹരിവിരുദ്ധ വാരത്തോടനുബന്ധിച്ചായിരുന്നു ഈ യോഗം. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t  ഖത്തർ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ താരിഖ് അലി അൽ ഫറഹീദ് അൽ മാലിക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. മയക്കുമരുന്ന് കേസുകൾ തടയുന്നതിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുക, സുരക്ഷാ വിവരങ്ങളും വൈദഗ്ധ്യവും കൈമാറുക തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy