Qatar explosion; ഖത്തർ സ്ഫോടനത്തിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Qatar explosion; ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട വടകര സ്വദേശി അർജുന്റെ (30) മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. തൂണേരി വെള്ളൂർ കളരിയുള്ളതിൽ വീട്ടുവളപ്പിൽ രാവിലെ എട്ടു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കും. ഇന്ന് പുലർച്ചെ 2.30-ഓടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി അഞ്ചു മണിയോടെ വീട്ടിലെത്തിക്കും. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഖത്തറിനെ നടുക്കിയ സ്ഫോടനമുണ്ടായത്. അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് അപകടത്തിൽ മരിച്ചത്. നാലു വർഷമായി ദുബായിൽ പ്ലാന്റ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അർജുൻ, ആറു മാസം മുൻപാണ് കരാർ കമ്പനി മുഖേന ഖത്തറിലേക്ക് മാറിയത്. പ്രവാസലോകത്ത് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം അർജുനെ തട്ടിയെടുത്തത്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t  കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുന്റെയും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുടെയും വിവാഹം. ഒന്നാം വിവാഹവാർഷികത്തിന്റെ നിറവിൽ നിൽക്കെയാണ് പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കുടുംബത്തെ തേടിയെത്തിയത്. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ. സഹോദരി: വിസ്മയ. പ്രിയപ്പെട്ടവന്റെ മടക്കയാത്രയ്ക്കായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy