Posted By shahana Posted On

Qatar Traffic Accident Rules; റോഡപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ വൻ തുക പിഴയും ശിക്ഷയുമെന്ന് അധികൃതർ

Qatar Traffic Accident Rules; റോഡപകടങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പിടിക്കപ്പെട്ടാൽ കനത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ മെട്രാഷ് (Metrash) ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് അവയർനസ് ഓഫീസർ ക്യാപ്റ്റൻ ഖാലിദ് ഹുസൈൻ അൽ ഷമ്മരി ഈ മുന്നറിയിപ്പ് നൽകിയത്. ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമേ അപകടസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുവാദമുള്ളൂ. ഇത്തരത്തിൽ എടുക്കുന്ന ചിത്രങ്ങൾ മെട്രാഷ് ആപ്പ് വഴി അധികൃതർക്ക് കൈമാറാം.

  • മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
  • അപകടത്തിൽപ്പെട്ട വാഹനത്തിന്റെ പ്ലേറ്റ് നമ്പർ ഉൾപ്പെടുത്തണം.
  • പരമാവധി നാല് ഫോട്ടോകൾ വരെ അപ്‌ലോഡ് ചെയ്യാം.
  • യാത്രക്കാരുടെയോ അപകടത്തിൽപ്പെട്ട വ്യക്തികളുടെയോ ചിത്രങ്ങൾ പകർത്താൻ പാടില്ല.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസും സമൂഹവും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുമാണ് കമ്മ്യൂണിറ്റി പോലീസിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിൽ സഹായത്തിനായി കമ്മ്യൂണിറ്റി പോലീസ് ഹോട്ട്‌ലൈൻ സേവനം ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മനുഷ്യാവകാശ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മേജർ ഖമീസ് അൽ മെരേഖി സംസാരിച്ചു. സുദൃഢമായ നീതി, ശാശ്വതമായ സുരക്ഷ എന്ന കാഴ്ചപ്പാടോടെ, വിവേചനമില്ലാതെ മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സുരക്ഷാ സേവനങ്ങളാണ് വകുപ്പ് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമപരവും സാമൂഹികവും മാനുഷികവുമായ ഇടപെടലുകളിലൂടെ പൊതുജനങ്ങൾക്ക് നിയമപാലകരിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. റോഡപകടങ്ങൾ കാണുമ്പോൾ അത് ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക! ഖത്തറിൽ ഇത് നിയമവിരുദ്ധമാണ്. 10,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. അപകടങ്ങൾ കണ്ടാൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാൻ മെട്രാഷ് ആപ്പ് മാത്രം ഉപയോഗിക്കുക. നിയമം പാലിക്കുക, സുരക്ഷിതരായിരിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *