Posted By shahana Posted On

Qatar MoEHE; ഖത്തറിൽ ഉന്നതപഠനത്തിന് വൻ ആനുകൂല്യങ്ങൾ; പ്രതിമാസം 10,000 റിയാൽ വരെ സ്റ്റൈപ്പൻഡ്

Qatar MoEHE; രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായ മേഖലകളിൽ വിദഗ്ധരായ സ്വദേശി തൊഴിലാളികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ‘ഗവൺമെന്റ് ഡൊമസ്റ്റിക് സ്കോളർഷിപ്പ്’ പദ്ധതി വിപുലീകരിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ പഠനച്ചെലവിനും പുറമെ പ്രതിമാസം 10,000 റിയാൽ വരെ സ്റ്റൈപ്പൻഡും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ തൊഴിൽ വിപണിയിൽ ഏറെ ആവശ്യകതയുള്ള മെഡിസിൻ, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹെൽത്ത് സയൻസസ്, വിദ്യാഭ്യാസം, എമർജൻസി മെഡിക്കൽ സർവീസ് എന്നീ മേഖലകളിൽ യോഗ്യത നേടുന്ന ഖത്തറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ പദ്ധതിയെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ

പഠിക്കുന്ന വിഷയത്തിനനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡിൽ വ്യത്യാസമുണ്ടാകും

  • മെഡിസിൻ, എജ്യുക്കേഷൻ, പാരാമെഡിക് പഠനം: 10,000 റിയാൽ.
  • എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹെൽത്ത് സയൻസ്: 8,000 റിയാൽ.
  • അപ്ലൈഡ് സയൻസ്, ആർട്സ്: 6,000 റിയാൽ.
  • പ്രൊഫഷണൽ ഡിപ്ലോമ: 4,000 റിയാൽ.

അപേക്ഷാ തീയതി

2026-2027 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് അപേക്ഷകൾ 2026 നവംബർ 15 മുതൽ ഡിസംബർ 30 വരെ സ്വീകരിക്കും.

യോഗ്യതകൾ

ജനറൽ എഡ്യൂക്കേഷൻ ട്രാക്കുകളിൽ (സയന്റിഫിക്, ടെക്നോളജിക്കൽ, ആർട്സ്) ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്നവർക്കും സ്പെഷ്യലൈസ്ഡ് ട്രാക്കുകളിലെ മികച്ച പ്രകടനം നടത്തുന്നവർക്കും മുൻഗണന ലഭിക്കും. അപേക്ഷകർക്ക് കുറഞ്ഞത് 95 ശതമാനം മാർക്കും അംഗീകൃത സർവ്വകലാശാലയിൽ പ്രവേശനവും ഉണ്ടായിരിക്കണം. ബാച്ചിലർ ബിരുദത്തിന് അപേക്ഷിക്കുന്നവർക്ക് മെഡിസിൻ, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്ക് കുറഞ്ഞത് 80 ശതമാനം മാർക്കും മറ്റ് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനവും മാർക്ക് ആവശ്യമാണ്.
പിജി, പിഎച്ച്ഡി തലങ്ങളിൽ പഠിക്കുന്നവർക്ക് നിശ്ചിത ജിപിഎ (GPA) മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഖത്തറിലെ തേർഡ് നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ വിപുലമായ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *