Qatar road trip regulations; വേനലവധി ആരംഭിച്ചതോടെ ഖത്തറിൽ നിന്നും അയൽരാജ്യങ്ങളിലേക്കും മറ്റും റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്കായി ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനയാത്രയ്ക്ക് പകരമായി ചെലവ് കുറഞ്ഞ രീതിയിൽ സ്വന്തം വാഹനത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർ നിയമപരമായ നൂലാമാലകൾ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് പിഴകൾ കുടിശ്ശികയുള്ളവർക്ക് ഖത്തർ അതിർത്തി കടക്കാൻ അനുവാദമുണ്ടാകില്ല. കര, വായു, കടൽ മാർഗ്ഗമുള്ള ഏത് യാത്രയ്ക്കും മുൻപ് പിഴകൾ പൂർണ്ണമായും അടച്ചുതീർക്കണം. .ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t മെട്രാഷ് 2 ആപ്പ്, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുകൾ വഴി പിഴയടയ്ക്കാം.
വാഹന എക്സിറ്റ് പെർമിറ്റ്
ജിസിസി (GCC) രാജ്യങ്ങൾക്ക് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഖത്തർ ട്രാഫിക് ഡയറക്ടറേറ്റിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.
- വാഹനത്തിന് പിഴകൾ ഉണ്ടാകാൻ പാടില്ല.
- യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം വ്യക്തമാക്കണം.
- വാഹന ഉടമ നേരിട്ടോ അല്ലെങ്കിൽ ഉടമയുടെ അനുമതിപത്രമുള്ള ആളോ ആയിരിക്കണം വാഹനം ഓടിക്കുന്നത്.
മെട്രാഷ് വഴി പെർമിറ്റ് എടുക്കുന്ന രീതി
മെട്രാഷ് 2 ആപ്പ് തുറക്കുക.
‘Traffic Services’ സെലക്ട് ചെയ്യുക.
‘Vehicles’ എന്നതിൽ പോയി ‘Vehicle Exit Permit’ തിരഞ്ഞെടുക്കുക.
വാഹനത്തിന്റെ നമ്പർ നൽകി, ഡ്രൈവറെയും പോകേണ്ട സ്ഥലവും രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുക.
ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇളവ്
സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല. എന്നാൽ ട്രാഫിക് പിഴകൾ ഉണ്ടാകാൻ പാടില്ലെന്നും ഉടമയോ ഉടമ അധികാരപ്പെടുത്തിയ ആളോ ആയിരിക്കണം വാഹനം ഓടിക്കുന്നതെന്നും നിബന്ധനയുണ്ട്.
വാഹനം തിരിച്ചെത്തിക്കുന്നതും രജിസ്ട്രേഷനും
പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപ് വാഹനം ഖത്തറിൽ തിരിച്ചെത്തിക്കണം. ആവശ്യമെങ്കിൽ പെർമിറ്റ് പുതുക്കാവുന്നതാണ്.
വാഹനം ഖത്തറിന് പുറത്തായിരിക്കുമ്പോൾ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല. ഇതിനായി ഖത്തറിൽ എത്തിച്ച് സാങ്കേതിക പരിശോധന നടത്തണം.
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ തിരികെ ഏൽപ്പിക്കണം.
നിയമലംഘകർക്കുള്ള ശിക്ഷ
നമ്പർ പ്ലേറ്റുകൾ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഒരു ആഴ്ച മുതൽ ഒരു വർഷം വരെ തടവോ, 3,000 മുതൽ 10,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. കൂടാതെ വാഹനം 90 ദിവസം വരെ കണ്ടുകെട്ടാനും അധികൃതർക്ക് അധികാരമുണ്ട്.