Qatar student registration and transfer; ഖത്തറിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി രജിസ്‌ട്രേഷൻ, ട്രാൻസ്ഫർ കേന്ദ്രങ്ങൾ ജൂലൈ 5 മുതൽ

Qatar student registration and transfer ; 2026-2027 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്‌കൂൾ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനായി പ്രത്യേക രജിസ്‌ട്രേഷൻ, ട്രാൻസ്ഫർ കേന്ദ്രങ്ങൾ തുറക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വേനലവധി കാലയളവിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രവേശന നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. 2026 ജൂലൈ 5 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ രക്ഷിതാക്കൾക്ക് ഈ കേന്ദ്രങ്ങളെ സമീപിക്കാം. തിരക്ക് ഒഴിവാക്കുന്നതിനായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക കേന്ദ്രങ്ങളാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

പുരുഷന്മാർക്ക്: അൽ അഹ്‌നാഫ് ബിൻ ഖൈസ് പ്രിപ്പറേറ്ററി സ്‌കൂൾ ഫോർ ബോയ്‌സ്, അലി ബിൻ അബി താലിബ് പ്രിപ്പറേറ്ററി സ്‌കൂൾ ഫോർ ബോയ്‌സ്.

സ്ത്രീകൾക്ക്: അബു ഹനീഫ മോഡൽ സ്‌കൂൾ ഫോർ ബോയ്‌സ്, മോസ ബിൻ മുഹമ്മദ് പ്രിപ്പറേറ്ററി സ്‌കൂൾ ഫോർ ഗേൾസ്.

കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി ക്യു.ആർ കോഡ് സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ടുള്ള സേവനങ്ങൾക്ക് പുറമെ, ഓൺലൈൻ വഴിയുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷൻ, ട്രാൻസ്ഫർ സൗകര്യങ്ങളും മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമാണ്. ഖത്തറി പൗരന്മാരുടെ മക്കൾ, ജിസിസി പൗരന്മാരുടെ മക്കൾ, ഖത്തർ യാത്രാരേഖയുള്ളവർ എന്നിവർക്ക് പുറമെ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ചാരിറ്റബിൾ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികളുടെ മക്കൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിക്കും. കൂടാതെ, സ്ഥിരതാമസ അനുമതിയുള്ളവർ റിയൽ എസ്റ്റേറ്റ് റെസിഡൻസി പെർമിറ്റ് ഉള്ളവർ എന്നിവരുടെ മക്കൾക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t സ്വകാര്യ സ്‌കൂളുകൾ ലഭ്യമല്ലാത്ത ദോഹയ്ക്ക് പുറത്തുള്ള ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മക്കൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സർക്കാർ സ്‌കൂളുകളിൽ പ്രവേശനം തേടാവുന്നതാണ്. അറബിക് സംസാരിക്കാത്ത വിദ്യാർത്ഥികൾക്ക് ഭാഷാപരമായ പ്രാവീണ്യം പരിശോധിക്കുന്ന പരീക്ഷയുണ്ടാകും. ഇതിൽ വിജയിക്കുന്നവർക്ക് പ്രത്യേക അറബിക് ഭാഷാ പരിശീലന പരിപാടികളിലൂടെ പ്രവേശനം നൽകും. സ്‌കൂൾ മാറ്റത്തിന് അപേക്ഷിക്കുന്നവർ വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും ഖത്തർ ഐഡി, താമസം തെളിയിക്കുന്ന രേഖ (വൈദ്യുതി-വെള്ളം ബിൽ അല്ലെങ്കിൽ വാടക കരാർ) എന്നിവ ഹാജരാക്കണം.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി പ്രവേശന നടപടികൾ പൂർത്തിയാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy