Lusail tram; ലുസൈൽ ട്രാം സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർക്കായി പുതിയ മെട്രോലിങ്ക് ബസ്

Lusail tram; ലുസൈൽ ട്രാമിലെ ചില സ്റ്റേഷനുകൾ താത്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രക്കാർക്കായി പുതിയ മെട്രോലിങ്ക് സർവീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ. റൗദത്ത് ലുസൈൽ (Rawdat Lusail) മേഖലയിലെ യാത്രക്കാർക്കായി M154 എന്ന പുതിയ മെട്രോലിങ്ക് റൂട്ടാണ് ദോഹ മെട്രോ ഇന്ന് മുതൽ ആരംഭിച്ചത്. ട്രാമുകൾ താത്കാലികമായി സർവീസ് നിർത്തലാക്കിയ സ്ഥലങ്ങളിൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാനാണ് ഈ പുതിയ ഫീഡർ ബസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ സർവീസ് കടന്നുപോകുന്ന പ്രധാന ഭാഗങ്ങൾ

ലുസൈൽ സ്റ്റേഡിയം, അൽ ഖൈൽ സ്ട്രീറ്റ്, റൗദത്ത് ലുസൈൽ, ഡൗൺടൗൺ ലുസൈൽ, ഫോക്സ് ഹിൽസ് നോർത്ത്, അൽ യാസ്മിൻ, സീഫ് ലുസൈൽ നോർത്ത്, ക്രസന്റ് പാർക്ക് നോർത്ത്, അൽ എർക്കിയ എന്നീ സ്റ്റേഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് M154 മെട്രോലിങ്ക് സർവീസ് നടത്തുക.

ജൂൺ 28 ഞായറാഴ്ച മുതലാണ് ഈ സർവീസ് പ്രവർത്തനം ആരംഭിച്ചത്. ട്രാം സ്റ്റേഷനുകൾ താത്കാലികമായി അടച്ചത് മൂലമുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ ഈ മെട്രോലിങ്ക് ബസുകൾ സഹായിക്കും. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി ദോഹ മെട്രോയുടെ ഔദ്യോഗിക ആപ്പിലോ വെബ്സൈറ്റിലോ പരിശോധിക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy