weather update; ഖത്തറിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

weather update ഖത്തറിൽ വരും മണിക്കൂറുകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഞായറാഴ്ച രാവിലെ 6 മണി വരെയുള്ള കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, കരപ്രദേശങ്ങളിൽ അന്തരീക്ഷം ഈർപ്പമുള്ളതും മങ്ങിയതുമായിരിക്കും. രാത്രി വൈകുന്നതോടെ പലയിടങ്ങളിലും പുകമഞ്ഞും തുടർന്ന് കനത്ത മൂടൽമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കരയിൽ കാറ്റ് കിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 03 മുതൽ 13 നോട്ട് വേഗതയിൽ വീശാൻ സാധ്യതയുണ്ട്. കടൽ തീരങ്ങളിലും സമാനമായ രീതിയിൽ അന്തരീക്ഷം മങ്ങിയ നിലയിലായിരിക്കും. പിന്നീട് പലയിടങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടും. വടക്ക് കിഴക്ക് തെക്ക് കിഴക്ക് ദിശയിൽ നിന്ന് 03 മുതൽ 13 നോട്ട് വരെ വേഗതയിലാകും ഇവിടെ കാറ്റ് വീശുക. തിരമാലകൾ 1 മുതൽ 3 അടി വരെ ഉയർന്നേക്കാം. മൂടൽമഞ്ഞ് ശക്തമാകുന്നതോടെ കരപ്രദേശങ്ങളിൽ കാഴ്ചാപരിധി 4 മുതൽ 8 കിലോമീറ്റർ വരെയും, ചിലയിടങ്ങളിൽ 2 കിലോമീറ്ററിൽ താഴെയായും കുറയാൻ സാധ്യതയുണ്ട്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t കടലിൽ ഇത് 1 കിലോമീറ്ററിൽ താഴെ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനയാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy