civil aviation; നിയമലംഘനം: ഖത്തറിൽ 17 ട്രാവൽ, കാർഗോ ഏജൻസികൾക്ക് പൂട്ട് വീണു

civil aviation; രാജ്യത്തെ വ്യോമഗതാഗത മേഖലയിൽ നിയമങ്ങൾ കർശനമാക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA). കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 17 ട്രാവൽ, എയർ കാർഗോ ഏജൻസികൾ അധികൃതർ പൂട്ടിച്ചു. രാജ്യത്തെ എയർ ട്രാൻസ്‌പോർട്ട് മേഖലയിൽ മേൽനോട്ടം ശക്തമാക്കുന്നതിനും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അധികൃതർ പുറത്തുവിട്ടത്. അതോറിറ്റിയുടെ കീഴിലുള്ള എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് രാജ്യത്തുടനീളമുള്ള ഏജൻസികളിൽ നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ കണ്ടെത്തിയത്. പരിശോധന ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 17 ഓഫീസുകളാണ് ഇത്തരത്തിൽ പൂട്ടിച്ചത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t  2025-ലെ 3-ാം നമ്പർ നിയമം അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിച്ച് മാത്രമേ ഏജൻസികൾ പ്രവർത്തിക്കാവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി കൃത്യമായ ലൈസൻസുകൾ കരസ്ഥമാക്കണമെന്ന് ട്രാവൽ, എയർ കാർഗോ ഏജൻസികളോട് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അറിയിപ്പിലുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy