Fraud Warning; ലേബർ മന്ത്രാലയത്തിൻ്റെ പേരിലും തട്ടിപ്പ്; വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കരുതെന്ന് മുന്നറിയിപ്പ്

 Fraud Warning; ലേബർ മന്ത്രാലയത്തിൻ്റെ സേവനങ്ങൾ നൽകാനോ നടപടിക്രമങ്ങൾ വേഗത്തിലാക്കാനോ എന്ന വ്യാജേന വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നവർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം (Ministry of Labour) മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയത്തിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പണമിടപാടുകളും mol.gov.qa എന്ന് അവസാനിക്കുന്ന ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

  • ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ഔദ്യോഗികമല്ലാത്ത ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറരുത്.
  • മെസേജുകളായോ മറ്റോ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തണം.
  • പണം വേഗത്തിൽ കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ കോളുകളിലും സന്ദേശങ്ങളിലും വഞ്ചിതരാകരുത്.
  • ഒടിപി (OTP), വെരിഫിക്കേഷൻ കോഡുകൾ, ബാങ്ക് പാസ്‌വേഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്. മന്ത്രാലയ ഉദ്യോഗസ്ഥർ ഒരിക്കലും ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല.

തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ഫോൺ കോൾ അവസാനിപ്പിക്കണമെന്നും മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 16505-ൽ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സംശയങ്ങൾ ഇമെയിൽ വഴിയും ചോദിക്കാവുന്നതാണ്. email:[email protected]

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy