Qatar Explosion; ഖത്തർ ഗ്യാസ് പ്ലാൻ്റിലെലെ അപകടം: മരിച്ചവരിൽ മലയാളിയും

ഖത്തറിലെ റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ മലയാളിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപ്പെടുന്നതായി ഖത്തർ അറിയിച്ചിരുന്നു. സ്ഫോടനത്തിൽ 66 പേർക്കാണ് പരിക്കേറ്റത്. വ്യാവസായ കേന്ദ്രത്തിലെ പ്ലാൻ്റിൽ അറ്റകുറ്റ പ്രവൃത്തിക്കിടെ ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. എൽഎൻജി നിർമ്മാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചിരുന്നു. ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്, ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t 

അപകടത്തിൽ മരിച്ചവരിൽ ഒരാൾ പാകിസ്താൻ സ്വദേശിയാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച ഇന്ത്യൻ പൗരൻമാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഖത്തർ അധികൃതരുമായി ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചിരുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യൻ എംബസി, ബാധിക്കപ്പെട്ട എല്ലാ ഇന്ത്യൻ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy