gold price; ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വർണ്ണവിലയിൽ 0.52 ശതമാനത്തിന്റെ കുറവാണ് ഈ ആഴ്ച ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ഔൺസിന് 4090.29 ഡോളർ രേഖപ്പെടുത്തിയിരുന്ന സ്വർണ്ണവില, ഈ ആഴ്ച അവസാനിക്കുമ്പോൾ 4068.80 ഡോളറിലേക്ക് താഴ്ന്നു. അതേസമയം, സ്വർണ്ണത്തിന് വില കുറഞ്ഞപ്പോൾ വിപണിയിൽ മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾക്ക് വില വർധിച്ചു. വെള്ളിയുടെ വിലയിൽ 1.80 ശതമാനത്തിന്റെ മികച്ച വർധനവുണ്ടായി. ആഴ്ചയുടെ തുടക്കത്തിൽ ഔൺസിന് 59.21 ഡോളറായിരുന്ന വെള്ളി വില 60.27 ഡോളറിലെത്തി. പ്ലാറ്റിനം വിലയിലും നേരിയ മാറ്റമുണ്ടായിട്ടുണ്ട്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t 0.06 ശതമാനം വർധനവോടെ ഔൺസിന് 1622.40 ഡോളർ എന്ന നിരക്കിലാണ് പ്ലാറ്റിനം വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇത് 1621.42 ഡോളറായിരുന്നു.