Road close; റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അൽ മർഖിയ സ്ട്രീറ്റിന്റെ ഒരു ഭാഗം താത്കാലികമായി അടച്ചിടുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ജൂലൈ 18 ശനിയാഴ്ച വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ ഗരാഫ ഏരിയയിലെ അൽ ഹമ്മാം ഇന്റർചേഞ്ചിന് സമീപമുള്ള റോഡ് ഭാഗമാണ് അടച്ചിടുന്നത്. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി രാത്രിയും പുലർച്ചെയുമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ സമയക്രമം താഴെ നൽകുന്നു
ഞായർ മുതൽ വ്യാഴം വരെ: രാത്രി 12:00 മുതൽ പുലർച്ചെ 5:00 വരെ.
വെള്ളിയാഴ്ചകളിൽ: പുലർച്ചെ 2:00 മുതൽ രാവിലെ 10:00 വരെ.
ശനിയാഴ്ചകളിൽ: പുലർച്ചെ 2:00 മുതൽ രാവിലെ 7:00 വരെ.
അൽ മർഖിയ സ്ട്രീറ്റിലെ ഒരു ഭാഗം അടച്ചിടുമെങ്കിലും പരിസരത്തെ മറ്റ് റോഡുകൾ ഗതാഗതത്തിനായി തുറന്നുനൽകും. അംഗീകൃത ട്രാഫിക് ഡൈവർഷൻ പ്ലാൻ അനുസരിച്ച് വാഹനങ്ങൾക്ക് ബദൽ പാതകളിലൂടെ സഞ്ചരിക്കാവുന്നതാണ്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_tയാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും, റോഡിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചകങ്ങളും ഗതാഗത നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.