‘Darb’ App; ഖത്തർ ഗതാഗത മന്ത്രാലയത്തിൻ്റെ വിവിധ ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി ‘ദർബ്’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പൊതുജനങ്ങൾക്ക് മന്ത്രാലയത്തിൻ്റെ നിർദ്ദേശം.മന്ത്രാലയത്തിൻ്റെ സേവനങ്ങൾ ലളിതമായും സുരക്ഷിതമായും എവിടെനിന്നും ആക്സസ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ചെറുകിട ബോട്ടുകൾ, ജെറ്റ് സ്കീ തുടങ്ങിയവയുടെ രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങൾ ഇപ്പോൾ ഈ ആപ്പിലൂടെ ലഭ്യമാണ്. ഇതിന് പുറമെ, മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ വാർത്തകൾ, അറിയിപ്പുകൾ, വരാനിരിക്കുന്ന പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t രാജ്യത്തെ ഗതാഗത മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് ലളിതമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അപേക്ഷകൾ സമർപ്പിക്കാനും ഇതിലൂടെ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ‘Darb’ ആപ്പ് ലഭ്യമാണ്. എല്ലാവരും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു.