wastewater; ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഗവേഷകർ മലിനജല ശുദ്ധീകരണ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പ് നടത്തി. മലിനജലത്തെയും ജൈവമാലിന്യങ്ങളെയും കൃഷിക്കും നഗര ഹരിതവൽക്കരണത്തിനും ഉപയോഗപ്രദമായ വിഭവങ്ങളാക്കി മാറ്റുന്ന പുതിയ ‘ഡിസെൻട്രലൈസ്ഡ്’ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. നിലവിലുള്ള രീതികളേക്കാൾ 50 ശതമാനം വരെ ഊർജ്ജം ലാഭിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ക്യു ഇ ഇ ആർ ഐ വാട്ടർ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ. ജയപ്രകാശ് സത്യശിവത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യൂറസ്’ എന്ന പദ്ധതിയാണ് ഈ നേട്ടം കൈവരിച്ചത്. മലിനജലം ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ (ഫാമുകൾ, ക്യാമ്പസുകൾ, വീടുകൾ) വെച്ച് അത് ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക റിയാക്ടറുകളും , മലിനജലത്തിലെ പോഷകങ്ങളെ വലിച്ചെടുക്കുന്ന ‘ലിവിംഗ് വാൾ’ സസ്യ ചുവരുകളും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ, ജൈവമാലിന്യങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ‘ബയോചാർ’ എന്ന പദാർത്ഥം ഉപയോഗിച്ച് മണ്ണിന്റെ ജലസംഭരണ ശേഷി 30 ശതമാനം വരെ വർദ്ധിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ജലസുരക്ഷ ഉറപ്പാക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനും ഈ കണ്ടുപിടുത്തം വലിയ സഹായമാകുമെന്ന് ഡോ. സത്യശിവം പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ പ്രാദേശിക ഫാമുകളിലും നഗരങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് ഗവേഷകരുടെ തീരുമാനം.