Posted By christymariya Posted On

കുവൈറ്റിൽ മഴയ്ക്ക് സാധ്യത; ഈ നിർദേശങ്ങൾ ശ്രദ്ധിക്കണേ 

രാജ്യത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ച രാവിലെവരെ ഇടയ്ക്കിടെ മഴ തുടരുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പൊടിപടലങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ചൂട് തുടരുന്നതിനൊപ്പം രാത്രിയിൽ മിതമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും അറിയിപ്പിൽ പറയുന്നു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *