80കളിലേക്ക് തിരികെ പോകാം; എഐയിൽ വിന്റേജ് ഫോട്ടോ ട്രെൻഡ്, ഇൻസ്റ്റാഗ്രാം വീണ്ടും കീഴടക്കി റെട്രോ ലുക്ക്…

ഇൻസ്റ്റഗ്രാമിൽ വീണ്ടും തരംഗമായി മാറുകയാണ് പഴയകാല വിന്റേജ് ഫോട്ടോ ട്രെൻഡ്. ഇന്നത്തെ ഫോട്ടോ എഐ ടൂളുകൾ ഉപയോഗിച്ച് 70, 80, 90, 50 കാലഘട്ടങ്ങളിലെ സ്റ്റൈലിലേക്ക് മാറ്റുന്ന പരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

“What would I look like in the 80s?” എന്ന ചോദ്യത്തോടെയാണ് ട്രെൻഡ് പ്രധാനമായും പ്രചരിക്കുന്നത്. നിലവിലെ ഫോട്ടോ എഐയിൽ നൽകിയാൽ 80കളിലെ ഫാഷൻ, ഹെയർസ്റ്റൈൽ, മേക്കപ്പ്, വിന്റേജ് ഫിലിം ഫോട്ടോഗ്രഫിയുടെ പ്രത്യേകതകൾ എന്നിവ ചേർത്ത് ചിത്രം പുനഃസൃഷ്ടിക്കാം.80കളുടെ ലുക്ക് മാത്രമല്ല, മറ്റ് കാലഘട്ടങ്ങളിലെ സ്റ്റൈലുകളും എഐ ഉപയോഗിച്ച് പരീക്ഷിക്കാം. 70കളിലെ ഡിസ്കോ ലുക്ക്, 90കളിലെ ഗ്രഞ്ച് സ്റ്റൈൽ, 50കളിലെ ക്ലാസിക് റോക്ക് എൻ റോൾ–ഹോളിവുഡ് ലുക്ക് തുടങ്ങിയവയാണ് പ്രധാനമായും പരീക്ഷിക്കപ്പെടുന്നത്.

70കളിലെ ചിത്രങ്ങൾക്ക് വൈഡ് കോളർ ഷർട്ടുകൾ, വിന്റേജ് ഹെയർസ്റ്റൈൽ, ചൂടേറിയ നിറങ്ങൾ, പഴയ ഫിലിം ഫോട്ടോകളുടേതിന് സമാനമായ ഗ്രെയിൻ ടെക്സ്ചർ എന്നിവ നൽകാം. 90കളിലെ ലുക്കിൽ ഡെനിം, ഫ്ലാനൽ വസ്ത്രങ്ങൾ, നൊസ്റ്റാൾജിക് ഹെയർസ്റ്റൈൽ, പോളറോയ്ഡ് ക്യാമറ ഫിനിഷ് എന്നിവ ഉപയോഗിക്കാം. 50കളിലെ ക്ലാസിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക് റെട്രോ വസ്ത്രങ്ങൾ, പഴയകാല ഹെയർസ്റ്റൈൽ, ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലെങ്കിൽ സെപിയ ടോൺ, പഴയ ഹോളിവുഡ് ഫോട്ടോഗ്രഫിയെ ഓർമിപ്പിക്കുന്ന ടെക്സ്ചർ എന്നിവ ചേർക്കാം.

അതായത്, പഴയ ഫോട്ടോ ആൽബങ്ങൾ തുറന്ന് നോക്കേണ്ടതില്ല; ഒരു ഫോട്ടോയും ശരിയായ എഐ പ്രോംപ്റ്റും മതി—നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് കാലഘട്ടത്തിലേക്കും ചിത്രങ്ങളിലൂടെ ‘യാത്ര’ ചെയ്യാം. സോഷ്യൽ മീഡിയയിലെ ഈ പുതിയ ട്രെൻഡാണ് ഇപ്പോൾ നിരവധി പേരെ ആകർഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy