Alert Iranian missile; വീണ്ടും യുദ്ധഭീതി! യുഎഇയിൽ ജനങ്ങൾക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകി അധികൃതർ

Alert Iranian missile; ഒരു മാസത്തിലേറെയുള്ള നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കി എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആദ്യത്തെ മിസൈൽ രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്തും രണ്ടാമത്തേത് യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലും പതിച്ചു. ഏതു ഭീഷണിയെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ മുന്നറിയിപ്പ് വന്ന ഏതാനും മിനിറ്റുകൾ രാജ്യത്തെ ജിപിഎസ് സിഗ്നലുകൾക്ക് തടസം നേരിട്ടതായി യാത്രക്കാർ പറഞ്ഞു. ഇടവേളയ്ക്കു ശേഷം ഫോണുകളിൽ മിസൈൽ മുന്നറിയിപ്പ് വന്നപ്പോൾ ജനം പരിഭ്രാന്തിയിലായി. ഏതാനും മിനിറ്റുകൾക്കകം സുരക്ഷിതമാണെന്ന അറിയിപ്പു വന്നതോടെയാണ് ആശ്വാസമായത്.

താമസക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ബാലസ്റ്റിക് മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം കണ്ടെത്തി.
  • മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിരോധ സംവിധാനങ്ങൾ അവയെ നേരിട്ടു. ചിലയിടങ്ങളിൽ കേട്ട അസാധാരണമായ ശബ്ദങ്ങൾ മിസൈലുകളെ ആകാശത്തുവെച്ച് തടഞ്ഞപ്പോൾ ഉണ്ടായതാണ്.
  • കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
  • രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സേന സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
  • അലർട്ട് ലഭിച്ചാലുടൻ കെട്ടിടങ്ങൾക്കുള്ളിലേക്കോ ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്കോ മാറുക. അധികൃതരുടെ അറിയിപ്പ് ലഭിക്കുന്നത് വരെ അവിടെ തുടരുക.
  • ജനലുകൾ, ബാൽക്കണി, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ നിന്ന് മാറി ഉൾമുറികളിലോ ഇടനാഴികളിലോ അഭയം തേടുക.
  • മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെയോ മറ്റ് അപകടങ്ങളുടെയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനോ പ്രചരിപ്പിക്കാനോ ശ്രമിക്കരുത്.
  • ഇത് നിങ്ങളുടെ സുരക്ഷയെ ബാധിക്കുകയും അടിയന്തര സേനയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.
  • 999 എന്ന നമ്പറിൽ അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രം വിളിക്കുക.
  • സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കുക. കാഴ്ചകൾ കാണാനായി വാഹനം പാതയോരങ്ങളിൽ നിർത്തരുത്.
  • മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക.
  • കുട്ടികളെയും വയോധികരെയും പരിഭ്രാന്തരാക്കാതെ ചേർത്തുപിടിക്കുക. അവർക്ക് ആവശ്യമായ മരുന്നുകളും മറ്റും കരുതുക. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി നിർത്തുക.

ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ജനങ്ങളുടെ സഹകരണമാണ് ഏറ്റവും പ്രധാനമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക അറിയിപ്പുകൾക്കായി ദുബായ് പോലീസ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കുക. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy