
Gulf road accident; സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്സി മോള് മാത്യു , കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് അണ്ണാ സത്യ നഗറില്‍ വിജയലക്ഷ്മി ജഗദീഷ് , തഞ്ചാവൂര്‍ പട്ടുകോട്ടയില്‍ ഹെപ്സിബ ദേവമണി എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു. റാനിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തയിഫ് ഗവര്‍ണറേറ്റിലെ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാർ അവധിദിനമായ വെള്ളിയാഴ്ച ഷോപിങിനായി സൗദി പൗരന്റെ കാറില്‍ പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്