യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതിയാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് സെപ്തംബർ മാസം 2.70 ദിർഹമായിരിക്കും നിരക്ക്. ഓഗസ്റ്റിൽ ഇത് 2.69 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ഒരു ലിറ്ററിന് 2.58 ദിർഹമാണ് സെപ്തംബർ മാസത്തെ നിരക്ക്. ഓഗസ്റ്റിൽ ഇത് 2.57 ദിർമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് സെപ്തംബർ മാസം 2.51 ദിർഹമായിരിക്കും വില. ഇ പ്ലസ് 91 പെട്രോളിന്റെ ഓഗസ്റ്റ് മാസത്തെ വില 2.50 ലിറ്ററായിരുന്നു. സെപ്തംബർ മാസത്തിൽ ഒരു ലിറ്റർ ഡീസലിന് 2.66 ദിർഹമായിരിക്കും നിരക്ക്. 2.78 ദിർഹമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇപ്പോഴത്തെ നിരക്ക്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Home
Uncategorized
യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു
Related Posts
80കളിലേക്ക് തിരികെ പോകാം; എഐയിൽ വിന്റേജ് ഫോട്ടോ ട്രെൻഡ്, ഇൻസ്റ്റാഗ്രാം വീണ്ടും കീഴടക്കി റെട്രോ ലുക്ക്…
ഈ അക്കൗണ്ടുള്ളവർക്ക് മാസം 4 തവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാം; ഈ അക്കൗണ്ട് നിയമങ്ങളിൽ മാറ്റം, കൂടുതൽ അറിയാം