നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഇല്ലേ; വാടസ്ആപ്പിലെ ഈ പുതിയ ഫീച്ചർ പരിഹാരം കാണും

വാട്‌സ് ആപ്പ് കൊണ്ട് പ്രയോജനങ്ങൾ ധാരാളമാണ്. സന്ദേശങ്ങൾ അയക്കാം ഉയർന്ന റസല്യൂഷനിലുള്ളതടക്കം ചിത്രങ്ങളും വീഡിയോകളും അയക്കാം. പലരും വാട്‌സ് ആപ്പിൽ വിവിധ ഗ്രൂപ്പുകളിലും അംഗങ്ങളായിരിക്കും. അതിൽനിന്നെല്ലാം ധാരാളം ഫയലുകളും ഫോണിലേക്ക് ഡൗൺലോഡ് ആകുന്നുണ്ട്. അതുകൊണ്ടുതന്നെ ഫോണിന്റെ സ്റ്റോറേജ് എപ്പോഴും നിറഞ്ഞിരിക്കും. എന്നാൽ ഇനി മുതൽ ഫോണിൽ സ്‌റ്റോറേജ് ഇല്ലെന്നോർത്തുള്ള ബുദ്ധിമുട്ട് വേണ്ട.

അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് റെസല്യൂഷൻ തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. ആൻഡ്രോയിഡ് പതിപ്പ് 2.25.18.11 നുളള വാട്‌സ് ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ. ഫയലുകൾ വരുന്നതിന് മുൻപ് ഗുണനിലവാരം എച്ച്ഡി അല്ലെങ്കിൽ എസ്ഡി തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.ഈ പുത്തൻ ഫീച്ചർ നിലവിൽ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നിങ്ങൾ ബീറ്റാ ടെസ്റ്ററുകളിൽ ചെന്നിട്ടുണ്ടെങ്കിൽ പുതിയ ഫീച്ചർ കണ്ടെത്താൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യം വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലേക്ക് പോകുക. തുടർന്ന് സ്‌റ്റോറേജ് ആൻഡ് ഡാറ്റയിൽ ക്‌ളിക്ക് ചെയ്യുക. അവിടെ മീഡിയ ഓട്ടോ-ഡൗൺലോഡ് ക്വാളിറ്റി എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം.അതിൽ നിന്ന് എസ്ഡി അല്ലെങ്കിൽ എച്ച്ഡി നിലവാരത്തിൽ നിന്നും ഏതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഇപ്പോൾ തിരഞ്ഞെടുത്ത ആൻഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചുവരികയാണ്. പരീക്ഷണം വിജയമായാൽ എല്ലാ വാട്‌സ് ആപ്പ് ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചേക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy