Posted By user Posted On

യുഎഇ: കളഞ്ഞു കിട്ടിയ വിനോദസഞ്ചാരിയുടെ വാച്ച് തിരികെ നല്‍കി ഇന്ത്യന്‍ ബാലന്‍; ആദരിച്ച് അധികൃതര്‍

കളഞ്ഞു കിട്ടിയ വിനോദസഞ്ചാരിയുടെ വാച്ച് തിരികെ നല്‍കി ഇന്ത്യന്‍ ബാലന്‍. നിശ്ചയദാര്‍ഢ്യമുള്ള ഒരു ഇന്ത്യന്‍ കുട്ടി ആണ് വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി ദുബായ് പോലീസിന് കൈമാറിയത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസിയുടെ നിര്‍ദ്ദേശപ്രകാരം ദുബായ് ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ്‍കുട്ടിയുടെ സത്യസന്ധതയെ ആദരിച്ചു.
ഒരു ടൂറിസ്റ്റ് ഏരിയയില്‍ നിന്ന് വാച്ച് കണ്ടെത്തുമ്പോള്‍ മുഹമ്മദ് അയാന്‍ യൂനിസ് തന്റെ പിതാവിനൊപ്പമായിരുന്നു. ഉടന്‍ തന്നെ അത് യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കണമെന്ന് ഉറപ്പാക്കാന്‍ ദുബായ് പോലീസിനെ സമീപിച്ചു. വാച്ച് നഷ്ടപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഒരു വിനോദസഞ്ചാരിയുടേതാണെന്ന് ദുബായ് ടൂറിസ്റ്റ് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് ടൂറിസ്റ്റുമായി ബന്ധപ്പെടുകയും വിനോദസഞ്ചാരിക്ക് വാച്ച് തിരികെ നല്‍കുകയും ചെയ്തു.
ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഒബെയ്ദ് അല്‍ ജലാഫ്, ഡെപ്യൂട്ടി ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, ടൂറിസ്റ്റ് ഹാപ്പിനസ് വിഭാഗം മേധാവി ക്യാപ്റ്റന്‍ ഷഹാബ് അല്‍ സാദി എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ പ്രശംസനീയമായ പ്രവര്‍ത്തനത്തിന് അംഗീകാരമായി അവാര്‍ഡ് നല്‍കി. കുട്ടിയുടെ പെരുമാറ്റം യുഎഇയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ധാര്‍മ്മിക നിലവാരത്തെയും സുരക്ഷയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ബ്രിഗ് അല്‍ ജലാഫ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *