ഇതാണ് മക്കളെ ഭാഗ്യം; യാത്രക്കിടെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ നേടി പ്രവാസി ഇന്ത്യക്കാരി
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരിക്ക് എട്ടു കോടി സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരിയും ഒരു യുഎഇ പൗരനും സമ്മാനം നേടിയത്.ദുബൈയിൽ താമസിക്കുന്ന വിധി ഗുർനാനിയാണ് 10 ലക്ഷം ഡോളർ (8 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി നേടിയത്. ദുബൈയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ജൂലൈ 9നാണ് വിധി സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. 4760 എന്ന ടിക്കറ്റ് നമ്പരാണ് വിധിക്ക് ഭാഗ്യം കൊണ്ടുവന്നത്. 1999ൽ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പ് തുടങ്ങിയത് മുതൽ ഇന്ത്യയിൽ നിന്ന് വിജയിയാകുന്ന 233-ാമത് വ്യക്തിയാണ് വിധി. ദുബൈയിൽ താമസിക്കുന്ന 47കാരനായ എമിറാത്തി, സഈദ് മുഹമ്മദ് യൂസഫും സമ്മാനാർഹനായി. ജൂലൈ 17ന് കാസബ്ലാങ്കയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. സമ്മാനം നേടുന്ന 15-ാമത്തെ എമിറാത്തിയാണ് യൂസഫ്. ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 589 നറുക്കെടുപ്പിൽ ദുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മഗേഷ് പ്രഭാകരൻ ബിഎംഡബ്ല്യു എസ് 1000 ആർ സ്വന്തമാക്കി. മലയാളിയായ ഹമീദ് അമ്മചീട്ടുവളപ്പിൽ ബിഎംഡബ്ല്യു ആർ 1250 ജിഎസ് അഡ്വെഞ്ചർ മോട്ടോർബൈക്കും സ്വന്തമാക്കി. ഹമീദ് ദുബൈയിൽ മെഡിക്കൽ സെൻററിൽ പിആർഒ ആണ്. മഗേഷ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)