Posted By user Posted On

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ജൂൺ 30 നു മുൻപ് ഉറപ്പിക്കണം സുരക്ഷ

അബുദാബി∙ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ ചേരാനുള്ള അവസാന തീയതി ജൂൺ 30. താൽക്കാലിക കരാറിൽ ജോലിയിൽ പ്രവേശിച്ചവർക്കു പദ്ധതിയിൽ ചേരാൻ കഴിയില്ല. ഇൻഷുറൻസ് തട്ടിയെടുക്കാൻ വഞ്ചനയോ തിരിമറിയോ നടത്തിയാൽ കർശന നടപടിയെടുക്കുമെന്നു മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തൊഴിൽരഹിത ഇൻഷുറൻസ് നടപടികളും വിതരണവും സുതാര്യവും നിയമാനുസൃതവുമായിരിക്കണം. ഫെഡറൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പദ്ധതിയിൽ പങ്കാളികളാകാം. തൊഴിലാളി തുടർച്ചയായ 3 മാസം പദ്ധതിയുടെ ഭാഗമായിരിക്കണം എന്നതു പ്രധാനമാണ്. ജോലി രാജിവച്ചവർക്കു തുക ലഭിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്നു തെളിയിക്കുന്ന രേഖ തൊഴിലാളി സമർപ്പിച്ചിരിക്കണം. 90 ദിവസം അടവ് തെറ്റിച്ചാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60% 3 മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും. 16,000 ദിർഹമോ അതിൽ കുറവോ മാസ വേതനമുള്ള ഒരാൾക്കു 10,000 ദിർഹമായിരിക്കും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്ന പരമാവധി തുക.16,000 നു മുകളിൽ വേതനമുള്ള ഒരാൾക്കു 20,000 ദിർഹം വരെ ലഭിക്കും. തൊഴിൽ രഹിതനാകുന്ന സാഹചര്യമുണ്ടാകുമ്പോൾ പരിമിതമായ കാലത്തേക്ക് ആശ്വാസമാകുന്നതാണു പുതിയ ഇൻഷുറൻസ് പദ്ധതി. ഇതിൽ ഭാഗമാകുന്ന തീയതി മുതൽ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക.

പ്രതിമാസം, മൂന്ന് മാസം,അർധവർഷം, വാർഷികം എന്നിങ്ങനെയാണു പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. 

ഇതു സമയബന്ധിതമായി അടച്ചിരിക്കണം. നിശ്ചിത അടവ് തീയതി കഴിഞ്ഞ് 90 ദിവസം പിന്നിട്ടാൽ അംഗത്തിനെതിരെ നടപടിയുണ്ടാകും. ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ അടച്ച തുക തിരികെ ലഭിക്കില്ല. തൊഴിൽ ബന്ധം അവസാനിച്ചാൽ 30 ദിവസത്തിനകം ഇൻഷുറൻസ് തുകയ്ക്ക് അപേക്ഷിക്കണം. വ്യവസ്ഥകൾ പാലിക്കുന്നവർക്കു രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *