Posted By user Posted On

mahzooz ae മഹ്സൂസിലൂടെ കോടികൾ നേടി പ്രവാസി കോഫീ ഷോപ്പ് ജീവനക്കാരൻ; മറ്റൊരു പ്രവാസിക്ക് 1 കിലോ സ്വർണ സമ്മാനം

125-ാമത് മഹ്സൂസ് നറുക്കെടുപ്പിൽ 1,000,000 AED സ്വന്തമാക്കി ഭൂട്ടാൻ പ്രവാസി. യു.എ.ഇയിൽ ഒരു കോഫീ mahzooz ae ഷോപ്പിൽ ബാരിസ്റ്റയായി ജോലി ചെയ്യുന്ന താൻഡിനെ തേടിയാണ് ഇക്കുറി ഭാ​ഗ്യമെത്തിയത്. മഹ്സൂസിൻറെ ഏഴാം ഗ്യാരണ്ടീഡ് മില്യണയറായി മാറിയിരിക്കുകയാണ് ഇദ്ദേഹം. മഹ്സൂസിലൂടെ സമ്മാനം നേടുന്ന ആദ്യത്തെ ഭൂട്ടാൻ സ്വദേശിയാണ് താൻഡിൻ. അദ്ദേഹം ആദ്യമായി മഹ്സൂസിൽ പങ്കെടുത്തത് ഒരു മാസം മുൻപ് മാത്രമാണ് . നാലാം അവസരത്തിലാണ് സമ്മാനം കിട്ടിയത്. അഞ്ച് വർഷമായി യു.എ.ഇയിൽ താൻഡിൻ സ്ഥിരതാമസമാണ്. താൻ മഹ്സൂസിൽ വിജയിയായ വിവരം താൻഡിൻ അറിഞ്ഞത് കോഫീ ഷോപ്പിലെ ഷിഫ്റ്റിന് ഇടയ്ക്കാണ് . ജോലിക്കിടയിൽ നിന്ന് സൂപ്പർവൈസർ താൻഡിനെ വിളിച്ചശേഷം വിജയിയായ വിവരം അറിയിച്ചു. ആദ്യം കളിയാക്കിയതാണെന്ന് കരുതിയ താൻഡിൻ വാർത്ത കാര്യമായി എടുത്തില്ല. പക്ഷേ, അധികം വൈകാതെ സുഹൃത്തുക്കളുടെ വാട്ട്സാപ്പ് മെസേജുകളും ഗ്രൂപ്പ് ചാറ്റുകളും താൻഡിൻ വിജയിയായെന്ന വിവരം അറിയിച്ചു. ഇപ്പോഴുള്ള ജോലി തുടരുമെന്നാണ് താൻഡിൻ പറയുന്നത്. “ഉടൻ തന്നെ ഞാൻ വിവാഹിതനാകും. ഞാൻ വളരെ ശ്രദ്ധാലുവാണ്, എനിക്ക് ലഭിച്ച പണം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ. ഒരുപാട് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ നിക്ഷേപത്തിനുള്ളൂ. ഭൂട്ടാനിലും ചില നിക്ഷേപങ്ങൾ ഞാൻ നടത്തും. എന്നെ യു.എ.ഇയിൽ എത്താൻ സഹായിച്ച സുഹൃത്തുക്കളുണ്ട്, അവരെയും ഞാൻ തിരികെ സഹായിക്കും – താൻഡിൻ പറയുന്നു.” അതോടൊപ്പം തന്നെ മഹ്സൂസ് ഗോൾഡൻ ഈദ് പ്രൊമോഷൻ വിജയിയായത് ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസി യുവാവാണ്. ഇദ്ദേഹത്തിന് ഒരു കിലോഗ്രാം സ്വർണമാണ് കിട്ടിയത്. 37 വയസ്സുകാരനായ ബികാഷ് ബാർബറായി ജോലി ചെയ്യുകയാണ്. റാസ് അൽ ഖൈമയിൽ സ്ഥിരതാമസമാക്കിയ ബികാഷ് സ്ഥിരമായി മഹ്സൂസ് കളിക്കുന്നയാളാണ്. “ഞാനാണ് ഭാഗ്യശാലിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഇത് ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമാണ്. വളരെ നന്ദിയുണ്ട്.” – ബികാഷ് പ്രതികരിച്ചു. നിങ്ങൾക്കും മഹ്സൂസിൽ ഭാ​ഗ്യം പരീക്ഷിക്കാവുന്നതാണ്. അതിനായി 35 ദിർഹം മാത്രം മുടക്കി ഒരു വാട്ട‍ർ ബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിലെ ആഴ്ച്ച നറുക്കെടുപ്പുകളുടെ ഭാഗമാകാം. ഇതോടൊപ്പം AED 20,000,000 ഗ്രാൻഡ് നറുക്കെടുപ്പിലും നേടാം. റാഫ്ൾ ഡ്രോകളിൽ പങ്കെടുക്കുന്നവർക്ക് ആഴ്ച്ചതോറും AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയർ സമ്മാനം നേടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *