Posted By user Posted On

expat കേരളത്തിൽ നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂരിനൊപ്പം നടക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

റിയാദ്: കേരളത്തിൽ നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന expat പ്രവാസി മലയാളി കാറിടിച്ച് മരിച്ചു. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസ് (47) ആണ് സൗദി അറേബ്യയിൽ മരിച്ചത്. റിയാദ് അൽഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ഖസീം പ്രവിശ്യയിലെ അൽറസ്സിൽ ജോലി ചെയ്യുകയാണ് മരിച്ച അസീസ്. ഏതാനും നാൾ മുമ്പ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂർ, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ അൽറസ് പിന്നിട്ട് മദീന റോഡിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. ഓരോ പ്രദേശത്ത് നിന്നും ആളുകൾ ആകൃഷ്ടരായി ശിഹാബിനോടൊപ്പം നടക്കാൻ കൂടുന്നുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ഒപ്പം നടന്നുതുടങ്ങിയതാണ് അബ്ദുൽ അസീസ്. എക്സ്പ്രസ് ഹൈവേയുടെ ഓരത്ത് കൂടി നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് അതിവേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അസീസ് മരിച്ചു. ഭാര്യ – ഹഫ്സത്ത്. മക്കൾ – താജുദ്ദീൻ, മാജിദ്, ശംസിയ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *