Posted By user Posted On

fight pass ufc ആകാശത്ത് അടിയോട് അടി, വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത് രണ്ട് തവണ, സ്ത്രീകളടക്കം നിരവധി പേർ അറസ്റ്റിൽ

മെൽബൺ: നിസാര കാര്യത്തിന്റെ പേരിൽ യാത്രക്കാർ തമ്മിൽ ആകാശത്ത് വച്ച് അടി ആയതോടെ വിമാനം fight pass ufc രണ്ട് തവണ അടിയന്തരമായി നിലത്തിറക്കി. ക്വീൻസ്ലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് പോയ വിമാനത്തിലാണ് പ്രശ്നം നടന്നത്. സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ മാസം 20ന് ക്യൂൻസ് ലാൻഡിലെ കെയ്‌ൻസിൽ നിന്ന് ഗ്രൂട്ട് എയ്‌ലാൻഡിലേക്കു പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. രണ്ടു തവണയാണ് സംഘം അടിപിടി കൂടിയത്. ക്രൂ അംഗങ്ങൾ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് അടിയന്തരമായി ലാൻഡ് ചെയ്‌തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം യാത്രക്കാർ സീറ്റിനിടയിൽ നിൽക്കുന്നതും അതിലൊരാൾ മറ്റൊരു യാത്രക്കാരനെ അടിക്കാൻ കുപ്പി ഉയർത്തുന്നതുമാണ് വീഡിയോയിലുള്ളത്. യാത്രക്കാർ പരസ്‌പരം തല്ലുകയും അടിക്കുകയും ചവിട്ടുകയും ചെയ്‌തു. ആദ്യത്തെ വഴക്കുണ്ടായപ്പോൾ വിമാനം ക്വീൻസ്ലൻഡിൽ തന്നെയിറക്കുകയും, മോശം പെരുമാറ്റത്തിന് ഒരു യാത്രക്കാരി അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് വിമാനം വീണ്ടും പറന്നുയർന്നു. എന്നാൽ പ്രശ്നം അവിടെവെച്ച് തീർന്നില്ല. ഇതേ സംഘം വീണ്ടും തർക്കത്തിലേർപ്പെടുകയും വാക്കേറ്റത്തിൽ വിമാത്തിൻറെ ജനൽ തല്ലിത്തകർക്കുകയും ചെയ്തു. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ വിമാനം വീണ്ടും എമർജൻസി ലാൻഡിംഗ് നടത്തിയത്. ഇവിടെ വച്ച് മറ്റ് മൂന്ന് യാത്രക്കാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *