Posted By user Posted On

bedridden കിടപ്പു രോ​ഗികളോട് അവ​ഗണന; യുഎഇയിൽ നിന്ന് നാട്ടിലെത്തിക്കാൻ വിമാനമില്ല, പ്രവാസി മലയാളികളുടെ ചികിത്സ പാതിവഴിയിൽ

ദുബൈ: യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവിസ്​ നിർത്തിയതോടെ bedridden നാട്ടിലെത്താനാകാതെ കിടപ്പുരോഗികൾ. സ്​ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധിപേരാണ്​ ഇതോടെ ബുദ്ധിമുട്ടിലായത്. വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ 17 കിടപ്പു രോഗികൾ യുഎഇയിൽ പെട്ടിരിക്കുകയാണ്. കൊച്ചിയിലേക്കുള്ള ഏക സർവീസിൽ സാങ്കേതിക കാരണം പറഞ്ഞു മാർച്ച് 10 മുതൽ കിടപ്പു രോഗികളെ കൊണ്ടുപോകുന്നതും നിർത്തിയതോടെ ദുരിതം ഇരട്ടിയായി. മാസത്തിൽ 15-20 രോഗികളെ സ്​ട്രച്ചർ സംവിധാനം വഴി നാട്ടിലെത്തിച്ചിരുന്ന സ്ഥാനത്ത്​ നിലവിൽ രണ്ടോ മൂന്നോ പേരെ മാത്രമാണ്​ നാട്ടിലേക്കയക്കാൻ കഴിയുന്നത്​. ഇതോടെ, ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്തിട്ടും നാട്ടിലേക്ക്​ പോകാൻ കഴിയാത്ത അവസ്ഥയിലാണ്​ ഗുരുതര രോഗം ബാധിച്ച പ്രവാസികൾ. യുഎഇയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിൽ കഴിയുന്നവരാണിവരിൽ ഭൂരിഭാഗവും. നിർധന രോഗികളിൽ പലരുടെയും ലക്ഷക്കണക്കിനു വരുന്ന ബില്ലുകൾ ആശുപത്രികൾ എഴുതി തള്ളിയെങ്കിലും രോഗിയെ യഥാസമയം നാട്ടിലെത്തിക്കാൻ വഴിയില്ലാതെ അലയേണ്ടി വരുന്നത് ഖേദകരമാണെന്നു സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളിൽ കിടപ്പുരോഗികളെ കൊണ്ടു പോകാനുള്ള സൗകര്യമില്ല. സ്വകാര്യ, വിദേശ എയർലൈനുകളെ ആശ്രയിക്കണമെങ്കിൽ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയിൽ കിടപ്പു രോഗികളെ കൊണ്ടു പോയിരുന്നത് 11,000 – 18,000 ദിർഹം നിരക്കിലാണ് (2.25 ലക്ഷം മുതൽ 4 ലക്ഷം രൂപവരെ). അതേസമയം, എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിലാണെങ്കിൽ 30,000 – 59,000 ദിർഹം വരെ (6.72 ലക്ഷം – 13.5 ലക്ഷം) നൽകേണ്ടി വരും. കിടപ്പു രോഗികളെ കിടത്താനായി കുറഞ്ഞത് 9 സീറ്റുകൾ ഇളക്കി മാറ്റേണ്ടി വരുന്നതിനാലാണ് ഇത്രയധികം തുക നൽകേണ്ടി വരുന്നത്. മെഡിക്കൽ ഉപകരണങ്ങൾ കൂടി കൊണ്ടുപോകേണ്ടി വരുമ്പോൾ കൂടുതൽ സീറ്റ് മാറ്റേണ്ടിവരും. അതനുസരിച്ചു നിരക്ക് വീണ്ടും കൂടുന്ന സാഹചര്യവുമുണ്ടാകും. നിർധനരായ പ്രവാസികൾക്ക്​ ഇത്ര വലിയതുക താങ്ങാനാകാത്തതിനാൽ ഇന്ത്യൻ കോൺസുലേറ്റിൻറെ സഹായത്തോടെ എയർ ഇന്ത്യയിൽ അയക്കുന്നതായിരുന്നു പതിവ്​. വൃക്കതകരാർ, അപകടം പോലെ ഗുരുതരാവസ്ഥയിലുള്ളവരാണ്​ ചികിത്സ ചെലവ്​ കുറക്കുന്നതിൻറെ ഭാഗമായി നാടണയാൻ കാത്തുനിൽക്കുന്നത്​. എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈയിലും മുംബൈയിലും എത്തിച്ച്​ ആംബുലൻസിൽ റോഡ്​ മാർഗം കേരളത്തിൽ എത്തിക്കേണ്ട അവസ്ഥയിലാണിവർ. യുഎഇയിൽ കുടുങ്ങിയ കിടപ്പു രോഗികളെ നാട്ടിൽ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇയിലെ കണ്ണൂർ ജില്ലാ പ്രവാസി സംഘടനയായ വെയ്ക്ക് മുഖ്യമന്ത്രിക്കും നോർക്ക സിഇഒയ്ക്കും നിവേദനം നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *