Posted By user Posted On

rashid rover യുഎഇ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയം; ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി

അബുദാബി: യുഎഇ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതായി റിപ്പോർട്ട്. ജപ്പാനിലെ rashid rover സ്വകാര്യ ബഹിരാകാശ ഏജൻസിയായ ഐ സ്പേസുമായി സഹകരിച്ച് നടന്ന ദൗത്യവുമായി ബന്ധപ്പെട്ട എറ്റവും പുതിയ വിവരങ്ങളാണ് നിലവിൽ പുറത്ത് വരുന്നത്. റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ഐ സ്പേസിന്റെ ഹകുട്ടോ ആർ എം വൺ ലാൻഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ലാൻഡിങ് വിജയകമാകാത്തതിനെ തുടർന്നാകാം ഈ പ്രശ്നമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനമെന്ന് ഐ സ്പേസ് വ്യക്തമാക്കി. ലാൻഡിങ്ങിന്റെ തൊട്ടുമുമ്പ് വരെ ലാൻഡറുമായി ആശയവിനിമയം സാധ്യമായിരുന്നു. ആശയവിനിമയം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നതായും ഐ സ്പേസ് വിശദമാക്കി. യുഎഇ സമയം രാത്രി 8.40ന് ചന്ദ്രനിലെ അറ്റ്ലസ് ​ഗർത്തത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അവസാന നിമിഷം ലാൻഡറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അനേകം വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമാണ്ച ന്ദ്രോപരിതലത്തിൽ ഇറങ്ങുകയെന്ന കാര്യം സാധ്യമാകുകയുള്ളൂ. ഗുരുത്വാകർഷണവും അന്തരീക്ഷത്തിൻറെ അസാന്നിധ്യവും ലാൻഡിംഗിൽ കനത്ത വെല്ലുവിളിയാണ്. ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമങ്ങളിൽ വെറും 50 ശതമാനം ശ്രമങ്ങളാണ് വിജയിച്ചിട്ടുള്ളത്. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവർ. യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെൻററിൽനിന്ന് കഴിഞ്ഞ ഡിസംബറിലാണ് പേടകം വിക്ഷേപിച്ചത്. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് റാഷിദ് റോവർ നിർമിച്ചത്. ചന്ദ്രനിലെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവയെല്ലാം പഠനവിധേയമാക്കുന്ന ദൗത്യമാണ് റാഷിദ് റോവറിനുണ്ടായിരുന്നത്. ചന്ദ്രൻറെ വടക്കുകിഴക്കൻ ഭാഗത്ത് പര്യവേക്ഷണം നടത്താനായിരുന്നു റോവർ ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ പര്യവേഷണം നടത്താത്ത സ്ഥലമായതിനാൽ തന്നെ ശാസ്ത്രലോകവും വലിയ ആകാംഷയോടെയായിരുന്നു ദൗത്യത്തെ കണ്ടിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *